HOME
DETAILS
MAL
നാടന്‍ വഴുതനയും പച്ച ചീരയും പദ്ധതി
backup
November 16 2016 | 19:11 PM
ഈരാറ്റുപേട്ട: മുസ്ലിം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സാഫിന്റെ ആഭിമുഖ്യത്തില്‍ നാടന്‍ ഇനം കാര്‍ഷിക വിളകളുടെ പ്രചരണാര്‍ഥം നാടന്‍ വഴുതനയും പച്ച ചീരയുംപദ്ധതി നടപ്പാക്കുന്നു. നാടന്‍ പച്ചകൃഷിയുടെവ്യാപനം ലക്ഷ്യമാക്കി സുകുളിലെ 60 വിദ്യാര്‍ഥികളുടെ കുടുംബങ്ങളെയാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്കൂളിലെത്തിയ രക്ഷാകര്‍ത്താക്കള്‍ക്ക് ഈരാറ്റുപേട്ട കൃഷി ഓഫിസര്‍ കൃഷി രീതികള്‍, കീടനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ച് ക്ലാസെടുക്കുകയും നടീല്‍ സാമഗ്രികള്‍, കൈപുസ്തകം എന്നിവ വിതരണം ചെയ്യുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ആര് ഗീത, എം.എഫ് അബ്ദുല്‍ ഖാദര്‍ ,സാഫ് കണ്‍വീനര്‍ മുഹമ്മദ് ലൈസല്‍, ടി.എസ് അനസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."