ഉയര്‍ത്തിയ വിസ ഫീസ് പിന്‍വലിക്കുമെന്ന സൂചനയുമായി സഊദി കൊമേഴ്സ് മന്ത്രി
റിയാദ്: അടുത്ത കാലത്തായി സഊദി ഭരണകൂടം ഏര്‍പ്പെടുത്തിയ വിസാ ഫീസ് നിരക്കില്‍ ഇളവ് അനുവദിക്കുമെന്ന സൂചനയുമായി സഊദി കൊമേഴ്സ് ആന്റ് ഇന്‍വെസ്റ്റ്മെന്റ് മന്ത്രി മാജിദ് അല്‍ ഖസബി. സഊദിയുമായി തമ്മില്‍ ഉഭയകക്ഷി കരാറില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളുമായി വിസാ ഫീസില്‍ ഇളവ് അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ മാസമാണ് രാജ്യത്തെ മുഴുവന്‍ വിസാ ഫീസുകളുടെയും നിരക്ക് ഭീമമായി ഉയര്‍ത്തിയത്. എണ്ണ വിലയിടിവ് മൂലം രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ കൈകൊണ്ട മറ്റു പല കടുത്ത തീരുമാനത്തോടൊപ്പമാണ് വിസാ ഫീസ് വര്‍ദ്ധനവും പ്രാബല്യത്തില്‍ വരുത്തിയത്. എന്നാല്‍, വിസ ഫീസ് ഉയര്‍ത്തിയത് ഇവിടേക്ക് നിക്ഷേപം കൊണ്ടുവരുന്നവരില്‍ വൈമനസ്യം ഉണ്ടാക്കിയതായാണ് വിലയിരുത്തല്‍. ഇതാണ് ഇക്കാര്യത്തില്‍ മറിച്ച് ചിന്തിക്കാന്‍ മന്ത്രാലയങ്ങളെ പ്രേരിപ്പിച്ചത്.
ബിസിനസ്സ് വിസക്ക് നേരത്തെയുണ്ടായിരുന്ന 400 റിയാല്‍ 3000 റിയാലാക്കിയാണ് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ യു.എസ്.എ, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഇളവ് അനുവദിച്ചിരുന്നു. ഇപ്പോള്‍ കരാറില്‍ ഏര്‍പ്പെടുന്ന മറ്റു രാജ്യങ്ങള്‍ക്കും ഇളവ് അനുവദിക്കമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. വിസാ ഫീസ് വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്തിയതോടെ നേരത്തെ തന്നെ രാജ്യത്ത് മുതല്‍ മുടക്കാന്‍ സന്നദ്ധമായി വന്നിരുന്ന മറ്റു രാജ്യങ്ങളിലെ വന്‍കിടക്കാര്‍ തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തുന്നതായി നേരത്തെ തന്നെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."