HOME
DETAILS
MAL
രാംഗോപാല്‍ യാദവിനെ തിരിച്ചെടുത്തു
backup
November 17 2016 | 18:11 PM
ലഖ്നോ: സമാജ്വാദി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട രാംഗോപാല്‍ യാദവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. രാംഗോപാല്‍ യാദവ് പാര്‍ട്ടിയില്‍ തുടരുമെന്നും എസ്.പിയുടെ കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡ് അംഗമായിരിക്കുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.തിരിച്ചെടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. മുലായം സിങ് യാദവ് തനിക്ക് എതിരല്ലായിരുന്നുവെന്നും രാം ഗോപാല്‍ പ്രതികരിച്ചു. പാര്‍ട്ടിക്കെതിരായി താനൊന്നും പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."