ഹൈക്കോടതിയില്‍ വാര്‍ത്താലേഖകര്‍ക്ക് നിയമ ബിരുദം നിര്‍ബന്ധം
കൊച്ചി: ഹൈക്കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിയമ ബിരുദം നിര്‍ബന്ധമാക്കി ഉത്തരവ്. റഗുലര്‍, താല്‍ക്കാലിക അക്രഡിറ്റേഷനുകള്‍ ലഭിക്കാന്‍ ഹൈക്കോടതിയിലോ സുപ്രിംകോടതിയിലോ പ്രവൃത്തിപരിചയം വേണമെന്നും ഉത്തരവിലുണ്ട്.
റഗുലര്‍ അക്രഡിറ്റേഷന് കോടതിവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത് അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണമെന്നും ഇതില്‍ മൂന്നര വര്‍ഷം സുപ്രിംകോടതിയിലെയോ ഹൈക്കോടതികളിലെയോ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത് പരിചയം വേണമെന്നും വ്യവസ്ഥയിലുണ്ട്. കൂടാതെ ആറു മാസം കേരളാ ഹൈക്കോടതിയില്‍ താല്കാലിക അക്രഡിറ്റേഷനില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കിയവരാകണമെന്നും പറഞ്ഞിട്ടുണ്ട്. ഈ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ ദൃശ്യമാധ്യമങ്ങളിലെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
താല്കാലിക അക്രഡിറ്റേഷന് നിയമ ബിരുദത്തിനു പുറമേ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഒരു വര്‍ഷം ഇന്ത്യയിലെ ഏതെങ്കിലും ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടറായി ജോലി നോക്കിയിരിക്കണം.
മൂന്നു വര്‍ഷത്തേക്കാണ് താല്കാലിക അക്രഡിറ്റേഷന് അനുവദിക്കുക. ഈ രണ്ടു വിഭാഗങ്ങള്‍ക്കു പുറമേ ഏതെങ്കിലും പ്രത്യേക കേസ് റിപ്പോര്‍ട്ട് ചെയ്യാനോ ഒരു ദിവസത്തേക്കോ താല്കാലിക റിപ്പോര്‍ട്ടിങിന് രജിസ്ട്രാറുടെ അനുമതി തേടണമെന്നും വ്യവസ്ഥയിലുണ്ട്. അക്രഡിറ്റേഷന് ലഭിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."