HOME
DETAILS
MAL
ബാങ്കുകളില്‍ ചില്ലറക്ഷാമം രൂക്ഷം
backup
November 18 2016 | 05:11 AM
എടപ്പാള്‍: കറന്‍സി നോട്ട് പിന്‍വലിക്കല്‍ ഒരാഴ്ച പിന്നിട്ടിട്ടും ബാങ്കുകള്‍ക്ക് മുന്നിലെ ഇടപാടുകാരുടെ തിരക്ക് കുറയുന്നില്ല. എന്നാല്‍ മേഖലയിലെ ബാങ്കുകളില്‍ ചില്ലറ ക്ഷാമം രൂക്ഷമായി.
നൂറ് രൂപയും അതിന് താഴെയുള്ള കറന്‍സി നോട്ടുകളും പൂര്‍ണമായും വിതരണം ചെയ്ത് കഴിഞ്ഞ അവസ്ഥയിലാണ്. അതോടെ പണം പിന്‍വലിക്കാനെത്തിയവര്‍ വെട്ടിലായി. രണ്ടണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ മാത്രമെ ബാങ്കില്‍ അവശേഷിക്കുന്നുള്ളു എന്നതിനാല്‍ 2000 ത്തിന്റെ ഗുണിതങ്ങള്‍ എഴുതുന്നവര്‍ക്ക് മാത്രമേ പണം നല്‍കുന്നുള്ളൂ.
ചെക്കുമായും മറ്റും എത്തുന്ന പലരും മണിക്കൂറുകള്‍ വരി നിന്ന് കൗണ്ടറിന് സമീപത്തെത്തുമ്പോള്‍ മാത്രമാണ് വിവര മറിയുന്നത്. ഇത് ചെറിയ തോതില്‍ വാക്കേറ്റത്തിന് ഇടയാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."