കടമ്പഴിപ്പുറം കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറത്തെ ദമ്പതികളുടെ ഇരട്ട കൊലപാതകം പുതിയ വഴിത്തിരിവിലേക്ക്. ഇവര്‍ പുതുതായി സ്ഥലം വാങ്ങാന്‍ കരുതിയ തുക അപഹരിക്കാനാണ് കൊല നടത്തിയതെന്ന് പൊലിസിന് സൂചന ലഭിച്ചതായി അറിയുന്നു.
500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതിന് മുന്‍പ് തന്നെ ഇവര്‍ ബാങ്കില്‍ നിന്നും വീടുവാങ്ങാന്‍ കരുതിയ തുക പിന്‍വലിച്ചിരുന്നു. എന്നാല്‍ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ എങ്ങിനെ മാറ്റും എന്ന് അറിയാതെ പൈസ സൂക്ഷിച്ചിരിക്കയാണ് ഇവര്‍.
ഇവരെ അടുത്തറിയുന്ന വ്യക്തിയാണ് കൊല ചെയ്തത് എന്നാണ് പൊലിസ് നിഗമനം. ഇന്നും പരിസര പ്രദേശത്തു പൊലിസ് തിരച്ചില്‍ നടത്തി.
അയല്‍ ജില്ലയില്‍ ആരെങ്കിലും മുറിവേറ്റ നിലയില്‍ ചികിത്സക്ക് വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കാന്‍ പൊലിസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് നാട് അന്ത്യാഞ്ജലി നല്കി.
വിദേശത്തുണ്ടായിരുന്ന മകന് രതീഷും മകള്‍ റീത്തയും എത്തിയതിനു ശേഷമാണു തിരുവല്ല്യാമാല മഠത്തില്‍ സംസ്കരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."