HOME
DETAILS
MAL
നോട്ടുമാറ്റത്തിന്റെ പരിധി കുറച്ചത് എന്തിനാണെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി
backup
November 18 2016 | 08:11 AM
ന്യൂഡല്‍ഹി:അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന പരിധി 2000 രൂപയായി കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രിംകോടതി. നോട്ട് നിരോധനം മൂലം ജനങ്ങള്‍ക്ക് ദുരിതമുണ്ടെന്നും ഇക്കാര്യം കേന്ദ്രത്തിന് നിഷേധിക്കാനാകില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പുതിയ നോട്ടുകള്‍ അച്ചടിച്ചിറക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്നും കോടതി ചോദിച്ചു.അതേസമയം നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് വിവിധ കോടതികളില്‍ സമര്‍പിച്ച ഹരജികള്‍ തള്ളണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി നിരസിച്ചു. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചു. 100 രൂപയ്ക്ക് എന്തുപറ്റി? ഇവ അപര്യാപ്തമാണോയെന്നും കോടതി ചോദിച്ചു.
നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച് വിവിധ കോടതികളിലിലുള്ള കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."