
ട്രംപ് എന്തുകൊണ്ട് അവരുടെ പ്രസിഡന്റാകുന്നില്ല
രണ്ടു നൂറ്റാണ്ടിലേറെ ജനാധിപത്യപാരമ്പര്യമുള്ള രാജ്യമാണ് അമേരിക്കന്‍ ഐക്യനാടുകള്‍. ഭൂമിയിലെ സ്വര്‍ഗമെന്നുപോലും പലരും കരുതിയ ആ നാട് ഇപ്പോള്‍ പുകയുകയാണ്. വംശീയവാദിയും കച്ചവടക്കാരനുമായ ഒരാളാണു ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രാജ്യത്തിന്റെ തലപ്പത്തെത്തിയതെന്നത് അമേരിക്കക്കാര്‍ക്ക് ഇപ്പോഴും വിശ്വസിക്കാനും അംഗീകരിക്കാനും കഴിയുന്നില്ല.
ഇങ്ങനെയൊരാള്‍ ഭരിച്ചാല്‍ തങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് ആഗോളസമൂഹത്തിനൊപ്പം യു.എസ് പൗരന്മാരും. യു.എസ് തെരഞ്ഞെടുപ്പുഫലത്തെ ഞെട്ടലോടെ കേട്ട അമേരിക്കക്കാര്‍ ഒരാഴ്ച പിന്നിട്ടിട്ടും ട്രംപിനെതിരേ പ്രതിഷേധമുയര്‍ത്തി തെരുവുകളിലാണ്.
യു.എസിലെ എല്ലാ സംസ്ഥാനങ്ങളിലും ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ സംഘടനയുടെയോ ബാനറിനു പിന്നിലല്ലാതെ അവര്‍ ഒരേ മുദ്രാവാക്യവുമായി 50 സംസ്ഥാനങ്ങളിലെ തെരുവുകളിലും പ്രക്ഷോഭത്തിലാണ്. ഞങ്ങളുടെ പ്രസിഡന്റല്ലെന്നാണ് അവര്‍ വിളിച്ചുപറയുന്നത്. എന്തുകൊണ്ടു ട്രംപ് അവരുടെ പ്രസിഡന്റാകുന്നില്ലെന്ന ചോദ്യം പ്രസക്തവും കാലികവുമാണ്.
അമേരിക്കക്കാരുടെ പ്രശ്‌നമെന്ത്
കഴിഞ്ഞദിവസം പുറത്തുവന്ന സര്‍വേയില്‍ യു.എസിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പുഫലത്തിനു പിന്നാലെ മസ്തിഷ്‌കചോരണത്തിന് ഇരയാകുന്നുവെന്നു കണ്ടെത്തി. ട്രംപിന്റെ ഭരണത്തിനുകീഴില്‍ പ്രൊഫഷനലുകളും യുവാക്കളും ന്യൂനപക്ഷസമുദായങ്ങളും കറുത്തവംശജരും സ്ത്രീകളും എല്ലാം അസ്വസ്ഥരാണ്. ട്രംപ് മുന്നോട്ടുവയ്ക്കുന്ന നയങ്ങള്‍ അമേരിക്കയെ സാമ്പത്തികവും രാഷ്ട്രീയവും സാമൂഹികവുമായ പിന്നാക്കാവസ്ഥയിലേയ്ക്കു നയിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.
അതിനു കാരണങ്ങള്‍ വേണ്ടുവോളം ചൂണ്ടിക്കാട്ടാനും ട്രംപ് വിരുദ്ധര്‍ക്ക് അല്ലെങ്കില്‍ അമേരിക്കയിലെ സാധാരണ ജനത്തിനു കഴിയുന്നുണ്ടെന്നതാണു വസ്തുത. ട്രംപ് ഉയര്‍ത്തുന്ന വംശീയതയും വര്‍ണവിവേചനവും മതസ്വാതന്ത്ര്യത്തിനെതിരേയുള്ള കടന്നുകയറ്റവും അമേരിക്കയെ ഇരുണ്ടയുഗത്തിലേയ്ക്കു നയിക്കുമെന്ന് ഇവരെല്ലാം ഉറച്ചുവിശ്വസിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടു ഞങ്ങളുടെ പ്രസിഡന്റല്ല
ട്രംപിനെതിരേയുള്ള പ്രതിഷേധം കഴിഞ്ഞ എട്ടിനു നടന്ന പൊതുതെരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. ജനകീയ വോട്ടെടുപ്പില്‍ യഥാര്‍ഥത്തില്‍ ഹിലരിക്കാണു കൂടുതല്‍ വോട്ടു ലഭിച്ചത്. യു.എസ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഇലക്ടറല്‍ വോട്ടുകള്‍ ലഭിക്കുന്നയാളാണു പ്രസിഡന്റാകുക. ഈ രീതി പിന്തുടരുന്നതിനാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു പൂര്‍ണമായും ജനകീയമാണെന്നു വിശേഷിപ്പിക്കാനാവില്ല. ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ വോട്ടുകളുള്ള സംസ്ഥാനത്തു നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതാണു ട്രംപിന് പ്രസിഡന്റാകാന്‍ വഴിയൊരുക്കിയത്.
എങ്കിലും ഭൂരിപക്ഷം ജനങ്ങളും പിന്തുണയ്ക്കാത്ത ഒരാള്‍ അധികാരത്തില്‍ എത്തുമ്പോഴുണ്ടാകുന്ന വികാരമാണു ജനങ്ങളില്‍ നിന്നുണ്ടായതെന്നു ട്രംപ് അനുകൂലികള്‍ക്ക് ആശ്വാസംകൊള്ളാം. യു.എസ് തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതു പുതിയസംഭവമല്ലെന്നു വാദിക്കുമ്പോഴും ഫലം മാനിച്ച് പ്രസിഡന്റിനെ അംഗീകരിക്കുന്ന രീതിയാണ് ഇതുവരെയുണ്ടായിരുന്നതെന്നതു ചേര്‍ത്തുവായിക്കേണ്ടതുണ്ട്. പ്രസിഡന്റിനെതിരേ ഒരാഴ്ച കഴിഞ്ഞും നീണ്ടുനില്‍ക്കുന്ന ജനകീയപ്രക്ഷോഭം ചൂണ്ടിക്കാട്ടുന്നതു ജനങ്ങള്‍ എത്രത്തോളം അസംതൃപ്തരെന്നാണ്.
വര്‍ണവിവേചനവും വംശീയവിദ്വേഷവും
ലോകത്തെങ്ങും അസഹിഷ്്ണുതയുടെ വിത്തുവിതച്ച രാജ്യമാണ് അമേരിക്ക. ഇല്ലാക്കഥകള്‍ മെനഞ്ഞ് ഇറാഖ് അധിനിവേശമുള്‍പ്പെടെ പശ്ചിമേഷ്യയിലും മറ്റും നടത്തിയ യാങ്കികളുടെ അധിനിവേശതന്ത്രം പരിചിതമാണ്. 200 വര്‍ഷത്തിലേറെ ജനാധിപത്യപാരമ്പര്യമുള്ള, പുരോഗമനത്തിന്റെ ആസ്ഥാനമെന്നു വിളിക്കപ്പെടുന്ന അമേരിക്കയില്‍ കടുത്തവര്‍ണവിവേചനമാണിപ്പോള്‍. ജനങ്ങള്‍ അസഹിഷ്ണുതയുടെ പേരില്‍ ആഴത്തില്‍ ഭിന്നിപ്പിക്കപ്പെട്ടുവെന്നു കഴിഞ്ഞദിവസം ഹിലരി ക്ലിന്റന്‍ തുറന്നുപറഞ്ഞിരുന്നു.
ബരാക് ഒബാമയുടെ അധികാരകാലം അവസാനിക്കാന്‍ രണ്ടുമാസം മാത്രം ശേഷിക്കേ പ്രഥമവനിത മിഷേല്‍ ഒബാമയെ ഹൈഹീല്‍ ഇട്ട മനുഷ്യക്കുരങ്ങെന്നു വിശേഷിപ്പിച്ച ക്ലേ കൗണ്ടി മേയര്‍ പ്രതിഷേധം ശക്തമായതിനു പിന്നാലെ രാജിവച്ചതാണു പുതിയ സംഭവം. മുസ്‌ലിംകള്‍ക്കെതിരേയുള്ള വംശീയ ആക്രമണവും വന്‍തോതില്‍ വര്‍ധിച്ചെന്ന് എഫ്.ബി.ഐ പറയുന്നു. ലോകത്തിനുതന്നെ നാണക്കേടാകുന്ന വിധത്തില്‍ വര്‍ണവിവേചനം അമേരിക്കയില്‍ ശക്തമാണെന്നു പുറംലോകം അറിയുന്നതിപ്പോഴാണ്. വെള്ളക്കാര്‍ക്ക് ആധിപത്യമുള്ള പ്രസിഡന്റായി ട്രംപ് ഉയര്‍ത്തപ്പെട്ടതോടെ വര്‍ണവെറി പരസ്യമായി പ്രകടിപ്പിക്കപ്പെടുന്നുവെന്നു വേണം കരുതാന്‍.
പ്രതിഷേധം കെട്ടടങ്ങുന്നില്ല
ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിലെ ഭീതി മാത്രമല്ല അതൃപ്തി കൂടിയാണ് ഒരാഴ്ച പിന്നിട്ടിട്ടും അവസാനിക്കാത്ത പ്രതിഷേധങ്ങള്‍ക്കു പിന്നില്‍. കഴിഞ്ഞദിവസം അമേരിക്കയില്‍ വിവിധ യൂനിവേഴ്‌സിറ്റികളിലെ പതിനായിരക്കണക്കിനു വിദ്യാര്‍ഥികളാണു പ്രതിഷേധസമരവുമായി തെരുവിലിറങ്ങിയത്. വിദ്യാഭ്യാസ, ഗവേഷണ മേഖലകളെ ട്രംപ് തഴയുമെന്നും വംശീയവാദം അമേരിക്കയെ പിന്നോട്ടടിക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
അവരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ വേണ്ടതൊന്നും ചെയ്യാതെ പ്രതിപക്ഷവും മുഖ്യഎതിരാളികളുമായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പിന്തുണതേടി പ്രതിഷേധത്തെ നേരിടാനാണു ട്രംപ് ക്യാംപ് ശ്രമിക്കുന്നത്. എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നിയന്ത്രണത്തിലല്ലാത്ത സമരം വിപ്ലവത്തിന്റെ മാതൃകയിലേയ്ക്കു വളര്‍ന്നുവെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
വിദേശനയത്തിലും അവ്യക്തത
ലോകരാജ്യങ്ങളെ പ്രധാനമായും ബാധിക്കുന്നത് അമേരിക്കയുടെ വിദേശനയമാണ്. വിദേശനയത്തില്‍ ട്രംപിനു തനിച്ചു മാറ്റംവരുത്താന്‍ കഴിയില്ലെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു സെനറ്റിലും കോണ്‍ഗ്രസിലും ഭൂരിപക്ഷമുള്ളതിനാല്‍ നിലവിലെ നയങ്ങളില്‍ മാറ്റംവരുത്തുക പ്രയാസമുള്ള കാര്യമല്ല. അധികാരം ഏല്‍ക്കുന്നതിനുമുമ്പു ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും തമ്മില്‍ ഫോണ്‍ സംഭാഷണത്തിനു പിന്നാലെ സിറിയയില്‍ റഷ്യ ആക്രമണം രൂക്ഷമാക്കിയതു മാറുന്ന വിദേശനയത്തിന്റെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
ഇക്കാര്യത്തില്‍ ഒബാമയുടെ ഇടപെടലും ശ്രദ്ധേയമാണ്. ഒടുവില്‍ ട്രംപ് ഉറ്റസുഹൃത്താണെന്നു സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദും പ്രഖ്യാപിച്ചതോടെ സിറിയന്‍ വിഷയത്തില്‍ ഒബാമ സ്വീകരിച്ച നിലപാടിലാണ് മാറ്റം വന്നത്. ട്രംപ് റഷ്യന്‍ പ്രസിഡന്റിന്റെ ഏജന്റാണെന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പലതവണ ഹിലരിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും ആരോപിച്ചതു ശരിയാണോയെന്നാണ് ഇപ്പോള്‍ യു.എസ് പൗരന്മാര്‍ സംശയിക്കുന്നത്. ജനുവരി 20 നു ട്രംപ് പ്രസിഡന്റായി ചുമതലയേല്‍ക്കുമ്പോഴും ഈ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും മാറ്റംവരാന്‍ സാധ്യതയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി
International
• 4 days ago
ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്
Cricket
• 4 days ago
ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്
National
• 4 days ago
ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ
Kerala
• 4 days ago
ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ
Cricket
• 4 days ago
സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 4 days ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• 4 days ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• 4 days ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• 4 days ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 4 days ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 4 days ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 4 days ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 4 days ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 4 days ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 4 days ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 4 days ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 4 days ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 4 days ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 4 days ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 4 days ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 4 days ago