മുഖ്യന് പിണറായി തന്നെ: വി.എസ് കേരളത്തിലെ ഫിദല്‍ കാസ്ട്രോയെന്ന് യെച്ചൂരി
തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിക്കസേരയില്‍ ഇനി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് ഇരിക്കും. എല്‍.ഡി.എഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിനു പിന്നാലെ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനത്തിലൂടെ ഇക്കാര്യം പ്രഖ്യാപിച്ചു. വി.എസ് അച്യുതാനന്ദന്റെയും കോടിയേരി ബാലകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.
വി.എസ് കേരളത്തിലെ ഫിദല്‍ കാസ്ട്രോയെന്ന് യെച്ചൂരി
ഇനി 'മിന്നല്പിണറായി' വിജയന്
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവര്‍ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. തീരുമാനം പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പിണറായിയെ മുഖ്യമന്ത്രിയാക്കുന്നതിനെ വി.എസ് അടക്കമുള്ള അംഗങ്ങളാരും എതിര്‍ത്തിട്ടില്ലെന്നാണ് അറിയുന്നത്.
ഇന്ന് രാവിലെയായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നത്. ഉച്ചക്ക് ശേഷം രണ്ടിന് സംസ്ഥാന സമിതിയും ചേര്‍ന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയന്റെ പേരാണ് തുടക്കത്തിലേ ഉയര്‍ന്ന് കേട്ടിരുന്നതെങ്കിലും പിണറായിക്ക് വിലങ്ങുതടിയായ വി.എസും രംഗത്തുണ്ടായിരുന്നു. പാര്‍ട്ടിയില്‍ ഏറ്റവും കൂടുതല്‍ പിന്തുണയുള്ളത് പിണറായി വിജയനായിരുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഏക പൊളിറ്റ് ബ്യൂറോ അംഗവും പിണറായിയാണ്. അതേസമയം വി.എസിനെ പിന്തുണച്ച് പി.കെ ഗുരുദാസന് ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയാകാന്‍ വി.എസിന് അയോഗ്യതയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നാണ് വി.എസ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പാര്‍ട്ടി നിര്‍ദേശിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തയാറാണെന്നും വി.എസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."