അഗ്നി പരീക്ഷയ്ക്കൊടുവില്‍ രാജ്യം വിജയിക്കുമെന്ന് മോദി
ആഗ്ര: രാജ്യത്ത് 1000, 500 നോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധന നടപടി വിജയം കൈവരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടു പിന്‍വലിക്കലിനെ 'അഗ്നി പരീക്ഷ'യെന്നു വിശേഷിപ്പാണ് മോദി പ്രസംഗിച്ചത്.
'ഈ നടപടി ഞാന്‍ പ്രഖ്യാപിച്ചതിന്റെ ആദ്യദിവസം ഞാന്‍ പറഞ്ഞപോലെ, ഇതൊരു സമയമെടുത്തുള്ള നടപടിയാണ്. ഇത് ബുദ്ധിമുട്ടുകള്‍ക്കും ചെറിയ കഷ്ടപ്പാടിനും കാരണമാവും, ഞാന്‍ വിശ്വസിക്കുന്നു, ഈ അഗ്നി പരീക്ഷയില്‍ രാജ്യം വിജയം കൈവരിക്കും'- ആഗ്രയില്‍ പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെ മോദി പറഞ്ഞു.
നോട്ട് അസാധുവാക്കല്‍ നടപടി നടപ്പാക്കിയിരിക്കുന്നത് വളരെ സുതാര്യമായാണെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ 50 ദിവസമാണ് ചോദിച്ചത്, പത്തു ദിവസം മാത്രമായപ്പോള്‍ 5000 കോടിയിലധികം രൂപ ബാങ്കുകളില്‍ നിക്ഷേപിച്ചു കഴിഞ്ഞു. ബാങ്കുകള്‍ ഈ പണം വിപണിയില്‍ എത്തിക്കുമെന്നും മോദി പറഞ്ഞു.
ആഗ്രയില്‍ നടന്ന മറ്റൊരു പരിപാടിയില്‍ വച്ച് പ്രധാന് മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) പദ്ധതിയും മഥുര- പാല്വേല് റെയില്‍വ്വേ ലൈനും ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."