HOME
DETAILS
MAL
കുട്ടികള്‍ ശേഖരിച്ച ചികിത്സാ സഹായം വിതരണം ചെയ്തു
backup
November 21 2016 | 00:11 AM
മണ്ണഞ്ചേരി:നിര്‍ധന രോഗികളുടെ ചികിത്സയ്ക്കായി കുരുന്നുകള്‍ ഭക്ഷ്യമേളയിലൂടെ സമാഹരിച്ച പണം കാവുങ്കല്‍ മുല്ലശ്ശേരി ഭാര്ഗവിയ്ക്ക് നല്കി.
കാവുങ്കല്‍ പഞ്ചായത്ത് എല്‍.പി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.നാളുകളായി ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഇവരുടെ വീട്ടിലെത്തിയാണ് കുട്ടികളും അധ്യാപകരും ചേര്‍ന്ന് സഹായം കൈമാറിയത്. ഹെഡ്മിസ്ട്രസ് പി കെ സാജിത,അധ്യാപകരായ പി.എ ഷമീര്‍,ചിഞ്ജു,അസ്ലം,വാര്‍ഡംഗം മിനിമോള്‍,എസ്.എം.സി ചെയപര്പേഴ്സണ് വിധുബാല,സ്നേഹലത,രജനി,കനകലാല്‍,രഞ്ജിനി,രേവമ്മ,സ്മിത എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."