ആര്‍ദ്ര സ്പര്‍ശവുമായി സ്‌റ്റെപ്‌സ്
സുല്‍ത്താന്‍ ബത്തേരി: കൊല്ലം ടി.കെ.എം എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി സംഘടന സ്‌റ്റെപ്‌സും ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സന്നദ്ധ സംഘടന ദാത്രിയും, ആസ്റ്റര്‍ മിംസും സംയുക്തമായി സംഘടിപ്പിക്കുന്ന ആസ്റ്റര്‍ മിംസ് ആര്‍ദ്ര 2016 ന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജില്‍ മൂല കോശ ദാന രജിസ്ട്രര്‍ ക്യാംപ് നടത്തി. വയനാട് മാനവ സംസ്‌കൃതിയുമായി സഹകരിച്ചായിരുന്നു ക്യാംപ്. കേരളത്തിലെ ആദ്യത്തെ സ്റ്റംസെല്‍ ദാതാവും ദാത്രിയുടെ കോഡിനേറ്ററുമായ എബി സാം സംസാരിച്ചു. ആര്‍ദ്ര 2016ന്റെ ഉദ്ഘാടനം കഴിഞ്ഞ 26ന് ടി.കെ.എം കോളജില്‍ ഡോ. ഡി ബാബു പോള്‍ നിര്‍വഹിച്ചിരുന്നു.
നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന്
കല്‍പ്പറ്റ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അംഗങ്ങള്‍ നാളെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും.
ആദായനികുതി ഉദ്യോഗസ്ഥരുടെ കടകളിലെ പരിശോധന അടിയന്തരമായി നിര്‍ത്തി വക്കണമെന്നും അല്ലാത്തപക്ഷം ഉദ്യേഗസ്ഥരെ തടയുന്നതുള്‍പെടെയുള്ള സമരമുറകള്‍ ആലോചിക്കേണ്ടി വരുമെന്നും സമിതി ജില്ലാ കമ്മിറ്റി അറിയിച്ചു.
യോഗതില്‍ എ.ജെ കുര്യന്‍ അധ്യക്ഷനായി. ജില്ലാ സേക്രട്ടറി വി.കെ തുളസീദാസ്, ട്രഷറര്‍ പ്രസന്നകുമാര്‍, വൈസ് പ്രസിഡന്റ് സി.പി സുനില്‍ റാം, സി.ജെ ദിനേശ,് കെ.എം മധുസൂദന്‍, കോമളം വാസു, ജോ.സെക്രട്ടറിമാരായ പി സുരേന്ദ്രന്‍, എ.വി ജയന്‍, പി.ജെ ജോസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."