HOME
DETAILS

യെമന്‍ സൈനിക ആയുധ പുരകള്‍ക്കു നേരേ ബോംബാക്രമണം

  
backup
November 21 2016 | 13:11 PM

124775589663

റിയാദ്: കടുത്ത പോരാട്ടത്തിനിടെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി സഊദിയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം വകവയ്ക്കാതെ വിമത വിഭാഗമായ ഹൂതികള്‍ ആക്രമണം തുടരുന്നു.

ശനിയാഴ്ച ഉച്ചമുതലാണ് 48 മണിക്കൂര്‍ നേരത്തേക്ക് യമനില്‍ സഖ്യസേന വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനു ശേഷവും പ്രകോപനപരമായി വിമത വിഭാഗമായ ഹൂതികള്‍ ആക്രമണം നടത്തിയതായി സഖ്യസേന വക്താവ് മേജര്‍ ജനറല്‍ അഹ്മദ് അല്‍ അസീരി വ്യക്തമാക്കി.

ഹൂതികള്‍ വിട്ടുവീഴ്ചയില്ലാതെ കടുത്ത ലംഘനം തുടരുകയാണ്. സഖ്യസേനക്ക് തിരിച്ചടിക്കാന്‍ കഴിയാഞ്ഞിട്ടല്ല. മാനുഷിക പരിഗണന വ്യക്തമാക്കി സഖ്യസേന വെടി നിര്‍ത്തല്‍ സമയം പൂര്‍ത്തിയാക്കാന്‍ കഠിനശ്രമം നടത്തും-അസീരി പറഞ്ഞു.

ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 15 തവണ ലംഘനം നടന്നതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ യെമന്‍ സേനയുടെ വിവിധ കേന്ദ്രങ്ങളിലെ ആയുധപുരകള്‍ക്ക് നേരെയും ബോംബാക്രമണം നടത്തിയതായി സന്‍ആ നഗര പ്രതിരോധ വക്താവ് അബ്ദുള്ള അല്‍ ശന്‍ദഖി വ്യക്തമാക്കി.

തായിസ് നഗരിയില്‍ ഹൂത്തികള്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ മൂന്ന് സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതതായി മെഡിക്കല്‍ വിഭാഗം പറഞ്ഞു.

കൂടാതെ സഊദി അതിര്‍ത്തിയിലേക്ക് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ട് നടത്തിയ ആക്രമണത്തില്‍ ഹാദി വിഭാഗത്തിലെ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും സൈനിക കമാണ്ടര്‍ വ്യക്തമാക്കി.

അതേസമയം, വിമത സേനയായ ഹൂതികള്‍ 185 തവണ വെടി നിര്‍ത്തല്‍ ലംഘനം നടത്തിയതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട് ചെയ്തു. കൂടാതെ കടുത്ത ആക്രമണങ്ങള്‍ നടക്കുന്നതിനാല്‍ ദുരിതത്തില്‍ കഴിയുന്നതായി നഗരത്തിലേക്ക് സഹായ ഹസ്തവുമായി എത്തിയ കപ്പലുകള്‍  ഹൂത്തികളും മറ്റു വിമത സേനയും  തടഞ്ഞുവച്ചതായി യെമന്‍ ദുരിതാശ്വാസ മന്ത്രി അബ്ദുല്‍ റഖീബ് സൈഫ് ഫതാഹ് വ്യക്തമാക്കി.

യെമന്‍ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദി സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് സഖ്യസേന വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. യെമന്‍ യുദ്ധം തുടങ്ങിയ ശേഷമുള്ള ആറാമത്തെയും ഈ വര്‍ഷത്തെ മൂന്നാമത്തെയും വെടി നിര്‍ത്തലാണ് ഇന്നലെ നിലവില്‍ വന്നത്. എങ്കിലും എല്ലാ വെടി നിര്‍ത്തല്‍ കരാറും ഹൂതികള്‍ പൂര്‍ണമായും ലംഘിച്ചതിനാല്‍ പൊളിയുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടി': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago