പൃഥ്വി-2 വിജയകരമായി വിക്ഷേപിച്ചു
ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവായുധശേഷിയുള്ള മിസൈലായ പൃഥ്വി 2 വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ ചന്ദിപ്പൂരിലായിരുന്നു മിസൈലിന്റെ വിക്ഷേപണം നടന്നത്.
500 കിലോ മുതല്‍ 1000 കിലോ വരെ ഭാരമുള്ള ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള പൃഥ്വി 2 ഇന്നലെ രാവിലെ 9.30 ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈല്‍ ലോഞ്ചറില്‍ നിന്നാണ് വിക്ഷേപിച്ചത്. ഈ ദൗത്യത്തില്‍ രണ്ടു വിക്ഷേപണങ്ങളാണ് ഇതുവരെ നടന്നത്. ഇതില്‍ ആദ്യത്തേത് 2009 ഒക്ടോബറിലായിരുന്നു. ഇതേ ബേസില്‍ നിന്നാണ് പൃഥ്വി 2 ന്റെ വിക്ഷേപണവും നടന്നത്.
പൃഥ്വി 2 ന്റെ വിജയകരമായ വിക്ഷേപണത്തിലൂടെ രണ്ടു പരീക്ഷണങ്ങളും വിജയകരമായി. 350 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നതും പൃഥ്വി 2 ന്റെ സവിശേഷതയാണ്. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പമെന്റ് ഓര്‍ഗനൈസേഷനിലെ (ഡി.ആര്‍.ഡി.ഒ)ശാസ്ത്രജ്ഞരുടെ സംഘമാണ് പുതിയ ദൗത്യത്തിനു പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."