എം.ജി യൂനിവേഴ്സിറ്റി അറിയിപ്പുകള്- 21-11-2016
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ടെക്സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ (2015 അഡ്മിഷന് റഗുലര്‍ സ്റ്റഡി - സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ പ്രാകിട്ക്കല് നവംബര്‍ 24 മുതല്‍ അതത് കോളജുകളില്‍ വച്ച് നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി അപ്പാരല്‍ ആന്‍ഡ് ഫാഷന്‍ ഡിസൈന്‍ ബി.എഫ്.റ്റി (സി.ബി.സി.എസ്.എസ് - റഗുലര്‍, 2013 അഡ്മിഷന് -സപ്ലിമെന്ററി 2013ന് മുന്‍പുള്ള അഡ്മിഷന് ഇംപ്രൂവ്മെന്റ്) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കല്‍ നവംബര്‍ 29 മുതല്‍ അതത് കോളജുകളില്‍ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വകലാശാല വെബ് സൈറ്റില്‍ ലഭിക്കും.
പരീക്ഷാഫലം
2015 മാര്‍ച്ച് മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി അപ്ലൈഡ് ഇലക്ട്രോണിക്സ് (പി.ജി.സി.എസ്.എസ് - റഗുലര്‍) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യ നിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഡിസംബര്‍ 5 വരെ സ്വീകരിക്കും.
2015 ഡിസംബര്‍, 2016 ജൂണ്‍ മാസങ്ങളില്‍ യഥാക്രമം നടത്തിയ മൂന്നും നാലും സെമസ്റ്റര്‍ എം.എ പ്രിന്റ് ആന്‍ഡ് ഇലക്ട്രോണിക്സ് ജേര്‍ണലിസം (റഗുലര്‍ സപ്ലിമെന്ററി ബറ്റര്‍മെന്റ് - പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഡിസംബര്‍ മൂന്നു വരെ സ്വീകരിക്കും.
2015 ഡിസംബര്‍ മാസം നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എ ആനിമേഷന്‍ ഗ്രാഫിക് ഡിസൈന്‍ സിനിമ ആന്‍ഡ് ടെലിവിഷന്‍ മള്‍ട്ടിമീഡിയ (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി.
പുനര്‍മൂല്യ നിര്‍ണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഉള്ള അപേക്ഷകള്‍ ഡിസംബര്‍ മൂന്നു വരെ സ്വീകരിക്കും.
സെമിനാര്‍ സമാപിച്ചു
അഡ്വാന്‍സ്ഡ് മോളിക്യുലാര്‍ മെറ്റീരിയല്‍ റിസെര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 18, 19 തിയതികളില്‍ നടത്തിയ റീസെന്റ് അഡ്വാന്‍സസ് ഇന്‍ മെറ്റീരിയല്‍ സയന്‍സസ് എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.
ഡോ. എസ്. അനസ്, ഡോ. സാബു തോമസ്, ഡോ. പി. മാധവന് പിള്ള, ഡോ. പി. രാധാകൃഷ്ണന് നായര്‍, പ്രൊഫ. കെ. ആര് ഹരിദാസ്, ഡോ. സുബി ജേക്കബ്, ഡോ. വിനോദ് പ്രഭാകരന്, ഡോ. റെജി വര്‍ഗീസ്, ഡോ. ജോബിന് സിറിയക്, ഡോ. യു. എസ് ഹരീഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."