ഡി.സി.സി, എന്‍.ജി.ഒ അസോ. ഹെഡ് പോസ്റ്റ്ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തി
കാസര്‍കോട്: ഇന്ത്യന്‍ ജനതയുടെ പ്രയാസം മുന്‍കൂട്ടി കാണാന്‍ കഴിയാത്ത ഭരണാധികാരിയായി നരേന്ദ്ര മോദി ചരിത്രത്തില്‍ ഇടം നേടുമെന്ന് കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന് പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപടിയിലെ പാളിച്ചകള്‍ക്കെതിരേ കാസര്‍കോട് ഹെഡ് പോസ്റ്റോഫിസിലേക്ക് ഡി.സി.സി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തെ കാറ്റില്‍ പറത്തി ഏകാധിപത്യ ഭരണമാണ് അദ്ദേഹം നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ തീരുമാനങ്ങള്‍ക്കെതിരേ ജനാധിപത്യ ഭാരതം നല്കുന്ന ശക്തമായ സൂചനകളാണ് രാജ്യത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരുക്കുന്ന സമരങ്ങള്‍.
ഡി.സി.സി. വൈസ് പ്രസിഡന്റ് പി.കെ ഫൈസല്‍ അധ്യക്ഷനായി. മനാഫ് നുള്ളിപ്പാടി, പി ഗംഗാധരന് നായര്‍, അഡ്വ. എ ഗോവിന്ദന് നായര്‍, ഹക്കിം കുന്നില്‍, അഡ്വ. കെ.കെ രാജേന്ദ്രന്, ബാലകൃഷ്ണന് പെരിയ, വി.ആര് വിദ്യാസാഗര്‍, എം.സി പ്രഭാകരന്, എ.സി. ജോസ്, പി. കുഞ്ഞിക്കണ്ണന്, എ ഗോവിന്ദന് കല്ല്യോട്ട്, എം കുഞ്ഞമ്പു, പി.വി സുരേഷ്, കരുണ്‍ താപ്പ, പി ഹരീഷ്, ജെ.എസ് സോമശേഖര, സുന്ദര ആരിക്കാടി, സാജിദ് മൗവല്‍, ബി.പി പ്രദീപ് കുമാര്‍ സംബന്ധിച്ചു.
കാസര്‍കോട്: കേന്ദ്ര ഗവണ്മെന്റിന്റെ തെറ്റായ സാമ്പത്തിക നയം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാതെ നോട്ടുകള്‍ മാറ്റിയെടുകുന്നതിനു ബാങ്കില്‍ വരുന്നവരുടെ കൈയില്‍ മഷി പുരട്ടാനുള്ള പുതിയ തീരുമാനത്തിനെതിരേയും നോട്ട് മാറുന്നതില്‍ ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാത്തിലും പ്രതിഷേധിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന് ജില്ലാ കമ്മിറ്റി കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. സംസ്ഥാന സമിതിയംഗം പി.വി രമേശന് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.പി കുഞ്ഞിമൊയ്തീന്‍ അധ്യക്ഷനായി. സുരേഷ് പെരിയങ്ങാനം, വി ദാമോദരന്‍, ഏ.വി രാജന്, കെ.സി സുജിത്ത് കുമാര്‍, പി.വി ദാമോദരന്‍, കെ.വി ഗോപിനാഥന്, കെ.എം ജയപ്രകാശ്, എം ശ്രീനിവാസന്, പി വത്സല, എസ്.എം രജനി, വി.എം രാജേഷ്, കെ ശശി, എ.ടി ശശി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."