കുണ്ടംകുഴി ജ്വല്ലറി കവര്‍ച്ച: രണ്ടു പേര് അറസ്റ്റില്‍
കാസര്‍കോട്: കുണ്ടംകുഴിയിലെ സുമംഗലി ജ്വല്ലറിയില്‍ നിന്നു 500 ഗ്രാം സ്വര്‍ണവും നാലു കിലോ വെള്ളിയും കവര്‍ന്ന കേസില്‍ രണ്ടു പേരെ ആദൂര്‍ സി.ഐ സിബി തോമസ് അറസ്റ്റു ചെയ്തു. അണങ്കൂര്‍ സ്വദേശിയും പന്നിപ്പാറയിലെ താമസക്കാരനുമായ മൂക്കന് ഷരീഫ്(38), അണങ്കൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി നേഥ്റാം(35) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മുഖ്യപ്രതിയടക്കം നാലു പേര് ഒളിവിലാണ്. രണ്ടു വെള്ളിപ്പാദസരവും രണ്ട് കാല്‍വളയും അറസ്റ്റിലായവരില്‍ നിന്നും കണ്ടെടുത്തു.
അണങ്കൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചായിരുന്നു കവര്‍ച്ചക്ക് പ്രതികള്‍ തന്ത്രം മെനഞ്ഞത്. ഒക്ടോബര്‍ 4നു പുലര്‍ച്ചെയാണ് കവര്‍ച്ച നടന്നത്. സ്വര്‍ണ വ്യാപാരി സംഘടനയുടെ ജില്ലാ സെക്രട്ടറി കെ അശോകന് നായരുടെ ഉടമസ്ഥതയിലുള്ളതാണ് ജ്വല്ലറി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കട്ടര്‍ മെഷീന് ഉപയോഗിച്ചു ഷട്ടറും ലോക്കറും മുറിച്ചാണ് കവര്‍ച്ച നടത്തിയത്. അര്‍ധരാത്രിക്കു ശേഷമെത്തിയ കവര്‍ച്ചാസംഘം പുലര്‍ച്ചെ മൂന്നര മണിക്ക് ജ്വല്ലറിക്ക് മുന്നിലെ റോഡിലൂടെ പൊലിസ് ജീപ്പ് വരുന്നതു കണ്ടതിനാല്‍ കൈയില്‍ കിട്ടിയ സാധനങ്ങളുമായി രക്ഷപ്പെടുകയായിരുന്നു. ഇല്ലെങ്കില്‍ മറ്റൊരു ലോക്കറില്‍ ഉണ്ടായിരുന്ന സ്വര്‍ണം കൂടി നഷ്ടമാവുമായിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശികളാണ് കവര്‍ച്ചയില്‍ നേരിട്ട് പങ്കാളികളായത്.
പ്രതികള്‍ക്ക് സഞ്ചരിക്കാനുള്ള ഓമ്നി വാന്‍ വാടകയ്ക്കു നല്കിയതും പ്രതികളെ സംഭവസ്ഥലത്തും തിരിച്ചും കൊണ്ടുവന്നതു മൂക്കന് ഷരീഫാണ്. വാഹനമോഷണമടക്കം നിരവധി കേസിലെ പ്രതിയാണ് ഇയാള്‍. എസ്.ഐ ഫിലിപ് തോമസ്, എ.എസ്.ഐ.മാരായ കെ നാരായണന്, ലക്ഷ്മി നാരായണന്, സി.കെ ബാലകൃഷ്ണന്, സൈബര്‍ സെല്ലിലെ ശ്രീജിത്ത് നായര്‍, സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ കെ.എം മധു, സി ശിവദാസ് എന്നിവര്‍ ഉള്‍പ്പെട്ട പൊലിസ് സംഘമാണ് കേസന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."