ഡി.സി.സി പ്രവര്‍ത്തകര്‍ പോസ്റ്റോഫീസ് ധര്‍ണ നടത്തി
അടിമാലി: 1 5 ലക്ഷം രൂപ ഇന്ത്യയിലെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാമെന്ന് പറഞ്ഞ് അധികാരത്തില്‍ എത്തിയ മോദി സര്‍ക്കാര്‍ ഇപ്പോള്‍ ജനങ്ങളെ പിച്ചച്ചട്ടിയെടുപ്പിക്കുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി പറഞ്ഞു. നോട്ട് പരിഷ്കരണത്തില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അടിമാലി പോസ്റ്റോഫീസ് പടിയ്ക്കല്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് റോയി.കെ.പൗലോസ് അധ്യക്ഷനായി. ഡിഡിസി വൈസ് പ്രസിഡന്റ് പി.വി സ്കറിയ, യു.ഡി.എഫ് കണ്‍വീനര്‍ അഡ്വ. എസ് അശോകന്, തോമസ് രാജന്, പി ആര്, സലിംകുമാര്‍, കെ ഐ ജീസസ്സ്, ജോര്‍ജ്ജ് തോമസ്, ബാബു.പികുര്യക്കോസ്, ഒ ആര് ശശി , മനോജ് മുരളി, ജിയോ മാത്യു, സിറിക്ക് തോമസ്, എം. ഡി അര്ജ്ജുന്, ഡി .കുമാര്‍, എം.കെ ഷാജഹന്, പുരുഷോത്തമന്, ജാഫര്‍ഖാന്‍ മുഹമ്മദ്, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."