HOME
DETAILS
MAL
അറസ്റ്റിനു പിന്നില്‍ ഫസല്‍ സംഭവത്തിലെ വെളിപ്പെടുത്തലെന്ന് സി.പി.എം
backup
November 23 2016 | 20:11 PM
കൊല്ലം: അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസിലെ അറസ്റ്റിനു പിന്നില്‍ ഫസല്‍ കൊലക്കേസിലെ വെളിപ്പെടുത്തലെന്നവാദവുമായി സി.പി.എം രംഗത്ത്. ഫസല്‍ വധക്കേസില്‍ സി.പി.എം നേതാക്കളെ പ്രതിയാക്കി തുറുങ്കിലടച്ച സി.ബി.ഐ നടപടിക്ക് തിരിച്ചടിയായിരുന്നു കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍.
അപ്രതീക്ഷിതമായി സി.ബി.ഐക്ക് നേരെയുണ്ടായ ഈ 'ആക്രമണ'ത്തിന് തിരിച്ചടിയാണ് പെട്ടെന്ന് തന്നെ കൊല്ലത്തെ രാമഭദ്രന്‍ കേസില്‍ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയെന്നാണ് സി.പി.എം ആരോപിക്കുന്നത്. രാമഭദ്രന്‍ 2010 ഏപ്രില്‍ 10ന് രാത്രിയാണ് കൊല്ലപ്പെട്ടത്. ഈ കേസ് പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലായിരുന്നു സി.ബി.ഐക്ക് കൈമാറിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."