ശരീഅത്ത് സംരക്ഷണ സമ്മേളനം: ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നാളെ റാലികള്‍
കോഴിക്കോട്: ജില്ലയില്‍ നാളെ നാലിനു 11 കേന്ദ്രങ്ങളില്‍ മണ്ഡലം കോഡിനേഷന്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ശരീഅത്ത് സംരക്ഷണ റാലികള്‍ നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ ശരീഅത്ത് വിരുദ്ധ നിലപാടിനെതിരേ സമസ്ത കോഡിനേഷന്‍ കമ്മിറ്റി ഡിസംബര്‍ രണ്ടിനു കോഴിക്കോട് ശംസുല്‍ ഉലമാ നഗരിയില്‍ നടത്തുന്ന ശരീഅത്ത് സംരക്ഷണ സമ്മളനത്തിന്റെ പ്രചരണാര്‍ഥമാണ് റാലി നടത്തുന്നത്.
റാലികള്‍ നടക്കുന്ന മണ്ഡലം, കേന്ദ്രങ്ങള്‍, പ്രമേയ പ്രഭാഷകര്‍ യാഥാക്രമം; ബേപ്പൂര്‍ മണ്ഡലം (ഫറോക്ക് പേട്ട) നാസര്‍ ഫൈസി കൂടത്തായി, കുന്ദമംഗലം (കുന്ദമംഗലം) റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, തിരുവമ്പാടി (മുക്കം) മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കൊടുവള്ളി (കൊടുവള്ളി) അബ്ദുല്‍ ബാരി ബാഖവി, ബാലുശ്ശേരി (പൂനൂര്‍) മലയമ്മ അബൂബക്കര്‍ ഫൈസി, പേരാമ്പ്ര (പേരാമ്പ്ര 28ന്) അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കുറ്റ്യാടി (ആയഞ്ചേരി) സി.എച്ച് മഹ്മൂദ് സഅദി, നാദാപുരം (നാദാപുരം) മുഹമ്മദ് തരുവണ, വടകര (വടകര) അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കൊയിലാണ്ടി (കൊയിലാണ്ടി ) ശുഐബ് വാരാമ്പറ്റ, എലത്തൂര്‍ (എലത്തൂര്‍) മുജീബ് ഫൈസി പൂലോട് പ്രസംഗിക്കും.
റാലിയുടെ പ്രചാരണത്തിനു വേണ്ടി മണ്ഡലംതലങ്ങളില്‍ സംഘാടക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. എസ്.വൈ.എസ് ശാഖകളില്‍ പ്രചാരണ യോഗങ്ങളും എസ്.കെ.ജെ.എം നവംബര്‍ 26നു റെയ്ഞ്ച്തല സന്ദേശയാത്രകളും എസ്.കെ.എസ്.എസ്.എഫ് ശാഖകളില്‍ ഡിസംബര്‍ ഒന്നിനു വിളംബര ജാഥകളും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."