പ്രതിഷേധ സാഗരമായി ശരീഅത്ത് സംരക്ഷണ റാലി: ഏക സിവില്‍ കോഡ് രാജ്യത്ത് അപ്രായോഗികം- അബ്ദുല്‍സമദ് പൂക്കോട്ടൂര്‍
ചീമേനി: ഇന്ത്യയുടെ ഭരണഘടന അനുവദിക്കുന്ന മുസ്‌ലിം വ്യക്തി നിയമം തിരുത്തപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്നും ബഹുസ്വര സമൂഹത്തില്‍ ഏക സിവില്‍ കോഡ് പ്രായോഗികമല്ലെന്നും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍സമദ് പൂക്കോട്ടൂര്‍.
സമസ്ത പെരുമ്പട്ട മേഖലാ കോര്‍ഡിനേഷന്‍ കമ്മിറ്റി ഏകസിവില്‍കോഡിനെതിരേ ചീമേനിയില്‍ നടത്തിയ ശരീഅത്ത് സംരക്ഷണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത വിഭാഗങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്‌കത മതേതര ഇന്ത്യക്കുണ്ട്. ആ പാരമ്പര്യം മുറുകെ പിടിക്കാന്‍ മുസ്‌ലിം സമൂഹം പ്രതിജ്ഞാബദ്ധമാണ്.
ഭരണഘടനയുടെ 44 വകുപ്പില്‍ പറയുന്ന ഏകസിവില്‍കോഡ് നിര്‍ദേശം മാര്‍ഗ നിര്‍ദേശക തത്വം മാത്രമാണെന്നും അത് അടിച്ചേല്‍പിക്കാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ചീമേനി പെട്രോള്‍ പമ്പിനു സമീപത്തു നിന്നാരംരംഭിച്ച പ്രകടനത്തിനു സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളും പോഷക ഘടകങ്ങളുടെ നേതാക്കളും നേതൃത്വം നല്‍കി.
പൊതുസമ്മേളനം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹനീഫ് ഫൈസി അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി മുഖ്യാതിഥിയായി.
സിറാജുദ്ദീന്‍ തങ്ങള്‍, സിറാജുദീന്‍ ദാരിമി കക്കാട്, നൂറുദ്ദീന്‍ മൗലവി, പി.കെ കരീം മൗലവി, മൊയ്തീന്‍ കുഞ്ഞി മൗലവി, പി.കെ അബ്ദുല്‍ ഖാദര്‍, റഫീഖ്, യൂനുസ് ഫൈസി, ഉമര്‍ മൗലവി, അബ്ദുല്‍ ഖരീം മുസ്്‌ലിയാര്‍, ഇബ്രാഹിം മൗലവി, എന്‍.എം അബ്ദുല്‍ ഖരീം, എ.സി ഖാദര്‍, ജാതിയില്‍ അസൈനാര്‍, എന്‍ സിദ്ദീഖ്, അബ്ദുല്‍ റഹ്്മാന്‍, യൂസുഫ് ആമത്തല, സക്കരിയ ദാരിമി, ശൗക്കത്തലി, എ ദുല്‍കിഫലി, പി.കെ അശ്‌റഫ്, സാദിഖ് ഓട്ടപ്പട, മുത്തലിബ് ഹാജി, സുഹൈല്‍, ടി.പി അബ്ദുല്‍ കരീം ഹാജി, സംബന്ധിച്ചു.
നീലേശ്വരം: സമസ്ത നീലേശ്വരം റെയ്ഞ്ച് കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശരീഅത്ത് സംരക്ഷണ റാലി നടത്തി. പേരോല്‍ ജുമാമസ്ജിദ് പരിസരത്തു നിന്നാരംഭിച്ച റാലി മാര്‍ക്കറ്റ് ജങ്ഷനില്‍ സമാപിച്ചു. പൊതുസമ്മേളനം സമസ്ത ജില്ലാ ഉപാധ്യക്ഷനും നീലേശ്വരം ഖാസിയുമായ ഇ.കെ മഹമൂദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഇ.എം കുട്ടിഹാജി അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
എസ്.വൈ.എസ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സി.കെ.കെ മാണിയൂര്‍, റഫീഖ് കോട്ടപ്പുറം, ഇബ്രാഹിം പറമ്പത്ത്, കണ്‍വീനര്‍ കെ.പി കമാല്‍, എന്‍.പി സൈനുദ്ദീന്‍, മുസ്തഫ അഷ്‌റഫി, റഷീദ്‌ഫൈസി, യൂനുസ്ഹസ്‌നി, അഷ്‌റഫ് ഫൈസി, അബ്ദുല്‍ മജീദ് നിസാമി, ഷാഫി ഫൈസി, ടി.എം ഗഫൂര്‍ഹാജി, സി.എച്ച് മുഹമ്മദ്കുഞ്ഞി, മുഹമ്മദ്കുഞ്ഞി ഹാജി, സുബൈര്‍ ദാരിമി, നാസര്‍ഹാജി, മുസ്തഫഹാജി, ഹംസ ഹാജി, പി.സി സലാംഹാജി, പി.വി ലത്തീഫ്, സുലൈമാന്‍ മൗലവി, ഫൈസല്‍ പേരോല്‍ സംബന്ധിച്ചു.
മതവിശ്വാസത്തിനു നേര്‍ക്കുള്ള സര്‍ജിക്കല്‍ സ്‌ട്രൈക്ക് അനുവദിക്കില്ല: ബി.കെ അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി
മംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ മതവിശ്വാസത്തിനു നേര്‍ക്കു നടത്താനുദ്ദേശിക്കുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് അനുവദിക്കുകയില്ലെന്നു എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി. ഏകസിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്‌ലിം സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുസ്്‌ലിം സംഘടനകള്‍ സംഘടിപ്പിച്ച സംയുക്ത ശരീഅത്ത് സംരക്ഷണ റാലിയോടനുബന്ധിച്ചു നടന്ന സമ്മേളനം മംഗളൂരു നെഹ്്‌റു മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശരീഅത്തിനു മേലുള്ള കടന്നു കയറ്റം ഇതാദ്യമായല്ല. 30 വര്‍ഷം മുമ്പ് രാജീവ്ഗാന്ധി സര്‍ക്കാരും ശരീഅത്തിനെതിരേ നിലപാടെടുത്തപ്പോള്‍ അതിനെതിരേ പോരാടിയ പാരമ്പര്യം മുസ്്‌ലിം സമുദായത്തിനുണ്ട്. പിതാവിന്റെ സ്വത്തിനു പെണ്‍മക്കള്‍ക്കും അവകാശമുണ്ടെന്നു ഇന്ത്യയില്‍ ആദ്യം പറഞ്ഞ മതം ഇസ്‌ലാമാണ്. അതു ശരീഅത്ത് പ്രകാരമാണ്. ശരീഅത്തിനെക്കുറിച്ചു സംസാരിക്കാന്‍ മോദിക്കവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.എസ് മുഹമ്മദ് മശ്ഹൂദ് അധ്യക്ഷനായി. കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, അബ്ദുല്‍ അസീസ് ദാരിമി, ബാഹിം കൊടിഞ്ചാല്‍, മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."