അവതാര്‍ ജ്വല്ലറി തട്ടിപ്പ്; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് തുടങ്ങി
ചങ്ങരംകുളം: അവതാര്‍ ജ്വല്ലറിയുടെ പേരില്‍ കോടികള്‍ തട്ടിയ കേസില്‍ റിമാന്‍ഡിലായിരുന്ന തൃത്താല സ്വദേശി ഊരത്തൊടിയില്‍ ഫൈസല്‍ ബാബു (35) വിനെ ചങ്ങരംകുളം പൊലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് തുടങ്ങി. രണ്ടാഴ്ച മുന്‍പു നിക്ഷേപകരുടെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്.
രണ്ടാഴ്ചയായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്നു. പ്രധാന പ്രതിയും ഫൈസല്‍ ബാബുവിന്റെ സഹോദരനുമായ ഊരത്തൊടിയില്‍ അബ്ദുള്ള (52) യെ പെരുമ്പാവൂര്‍ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ജ്വല്ലറി തുടങ്ങാനെന്ന പേരില്‍ ഫവാസ് ഗോള്‍ഡ് ഉടമ സലീമിന്റെ 12 കോടിയോളം രൂപ തട്ടിയെന്ന പരാതിയില്‍ പിടിയിലായ അബ്ദുള്ള ഒരു മാസത്തിലധികമായി എറണാകുളം ജില്ലാ കോടതിയുടെ റിമാന്‍ഡിലാണ്.
ചങ്ങരംകുളം, എടപ്പാള്‍, പൊന്നാനി ഭാഗങ്ങളിലെ അന്‍പതോളം നിക്ഷേപകരുടെ പരാതിയില്‍ അന്വേഷണം നടത്താനാണ് ചങ്ങരംകുളം എസ്.ഐ മനേഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ഫൈസല്‍ ബാബുവിനെ കസ്റ്റഡിയില്‍ വാങ്ങിയത്. കേസില്‍ കൂട്ടുപ്രതിയായ അബ്ദുല്‍ നാസര്‍ (45) ഇപ്പോഴും ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."