സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള
മേളയ്ക്ക് മാറ്റു കൂട്ടാന്‍ ഉമ്മറിന്റെ പന്തലും പഴയിടത്തിന്റെ സദ്യയും
ഷൊര്‍ണൂര്‍: ശാസ്‌ത്രോത്സവം നടക്കുന്ന ഷൊര്‍ണൂരിലെ വിവിധ വേദികളിലെ ചെറുതുരുത്തി ഉമ്മറിന്റെ പന്തല്‍ നിര്‍മാണവും, സദ്യ ഒരുക്കുന്ന പഴയിടം മോഹനന്‍ നമ്പൂതിരിപ്പാടിന്റെ ഭക്ഷണവും അടിപൊളി. സംസ്ഥാന കലോത്സവത്തിന് സ്ഥിരം പന്തലൊരുക്കുന്ന പടപ്പ് ഉമ്മര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഉമ്മര്‍ വെറും ആറു ദിവസം കൊണ്ട് പ്രധാന വേദിയായ കെ. വി. ആര്‍ ഹൈസ്‌കൂള്‍ അടക്കം അഞ്ചു വേദികളില്‍ പന്തല്‍ നിര്‍മിച്ചത്.
പന്തലില്‍ ഫാന്‍ സൗകര്യം കൂടി ചെയ്ത ഉമ്മറിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ. വി. മോഹന്‍കുമാര്‍ അഭിനന്ദിക്കുകയും ചെയ്തു. പഴയിടം മോഹനന്‍ നമ്പൂതിരിപ്പാടിന്റ രുചി സ്‌കൂള്‍ കല - കായിക - ലോകങ്ങള്‍ ഇതിനകം മനസിലാക്കിയിട്ടുണ്ട്. മുപ്പത്തി അഞ്ചോളം സഹായികള്‍ ഭക്ഷണം ഒരുക്കാന്‍ നമ്പൂതിരിപ്പാടിന്റെ കൂടെ ഉണ്ട് ഇന്നലെ രാവിലെ ചപ്പാത്തി, ഉപ്പുമാവ് ഉച്ചയ്ക്ക് സദ്യ രാത്രി ചപ്പാത്തി ഇന്ന് കിച്ചടി പഴം, പായസത്തോടു കൂടിയ സദ്യ, രാത്രി ചപ്പാത്തി, 25 ന് രാവിലെ ഇഡ്ഡലി സാമ്പാര്‍, സദ്യ ഗോതമ്പ് പായസം, ചപ്പാത്തി, 26 ന് രാവിലെ പുട്ട്, കടല, സദ്യ, ചപ്പാത്തി ചായയും ഉണ്ടാകും. ഒറ്റത്തവണ എഴുന്നൂറ്റി എണ്‍പത് പേര്‍ക്ക് ഇരിക്കാം.
പതിനായിരം പേര്‍ക്കാണ് ദിവസവും ഭക്ഷണം.
ശാസ്ത്രമേളയ്ക്ക് 'നോട്ട് ' പ്രശ്‌നമല്ല
ഷൊര്‍ണൂര്‍: ശാസ്ത്രമേളയ്ക്ക് 'നോട്ട് ' ഒരു പ്രശ്‌നമേയല്ല. റിസര്‍വ് ബാങ്കില്‍ നിന്നും പ്രത്യേക ഓര്‍ഡര്‍ വഴി മുഴുവന്‍ പണവും പിന്‍വലിക്കാന്‍ കഴിഞ്ഞതിനാലാണ് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനം ശാസ്ത്രമേളയ്ക്ക് പ്രശ്‌നമാകാതിരുന്നത്.
ഷൊര്‍ണൂരില്‍ നടക്കുന്ന മേളയ്ക്ക് കണക്കാക്കിയിരുന്ന ചെലവ് 42 ലക്ഷം രൂപയാണ്. ധനവകുപ്പ് ഫണ്ട് അനുവദിച്ചു. എന്നാല്‍ 500, 1000 നോുകള്‍ നിരോധിച്ചത് തിരിച്ചടിയായി.
ബാങ്കുകളിലും എ.ടി.എമ്മുകളിലും ആവശ്യത്തിന് പണം ഇല്ലാത്തതും ഇത്രയും വലിയ തുക പിന്‍വലിക്കുന്നതിലെ കണക്ക് ഇടപാടുകളും സംഘാടകരെ കുഴക്കി. ഈ സാഹചര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജിമ്മി കെ. ജോസിന്റെ നേതൃത്വത്തിലുളള ഉന്നതഉദ്യോഗസ്ഥ സംഘം റിസര്‍വ് ബാങ്കുമായി ബന്ധപ്പെട്ടു.
ശാസ്ത്രമേളയ്ക്ക് അനുവദിച്ച തുക മുഴുവനായി പിന്‍വലിക്കാന്‍ ഉത്തരവ് നല്‍കണമെന്ന് ഇവര്‍ രേഖാമൂലം ആവശ്യപ്പെട്ടു. ഇതെതുടര്‍ന്ന് പണം പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കി. മേളയ്ക്ക് അനുവദിച്ച മുഴുവന്‍ തുകയും പിന്‍വലിച്ചതായി ജിമ്മി കെ. ജോസ് അറിയിച്ചു.
ഔപചാരിക ഉദ്ഘാടനം ഇന്ന് നടക്കും
ഷൊര്‍ണൂര്‍: സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര - ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേള, ഐ.ടി മേള എന്നിവയുടെ ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. എം.എല്‍.എ പി.കെ. ശശി അധ്യക്ഷനാകും. എം.ബി. രാജേഷ് എം.പി, എം.എല്‍.എമാരായ മുഹമ്മദ് മുഹ്‌സിന്‍, വി.ടി. ബല്‍റാം, എന്‍. ഷംസുദ്ദീന്‍, യു.ആര്‍. പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. വിമല, ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ എം.എസ് ജയ, വോക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ കെ.പി. നൗഫല്‍, ഡി.ഡി.ഇ ശ്രീനിവാസ്, വാര്‍ഡ് കൗണ്‍സിലര്‍ വി.കെ. ശ്രീകണ്ഠന്‍ സംബന്ധിക്കും.
പതാക ഉയര്‍ന്നു
ഷൊര്‍ണൂര്‍: കെ.വി.ആര്‍ ഹൈസ്‌കൂളില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് പതാക ഉയര്‍ന്നു. രാവിലെ ഒന്‍പതിന് അക്കാദമിക് അഡീഷണല്‍ ഡയറക്ടര്‍ ജിമ്മി. കെ. ജോബ് പതാക ഉയര്‍ത്തിയത്. ചടങ്ങില്‍ സ്‌ക്കൂള്‍ മാനേജര്‍ കെ.ആര്‍. മോഹന്‍ദാസ് പബ്ലിസിറ്റി കണ്‍വീനര്‍ വി.കെ. ശ്രീകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ വി.കെ. ശ്രീകണ്ഠന്‍, പി.ടി.എ പ്രസിഡന്റ് മുരളി സംബന്ധിച്ചു. മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ മാത്രമാണ് ഇന്നലെ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."