ശാസ്താംകോട്ട ശുദ്ധജല തടാകം: മലിനമാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി
കൊല്ലം: ശാസ്താംകോട്ട ശുദ്ധജല തടാകം മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ മിത്ര റ്റി.
കായലില്‍ കുളിക്കുന്നതും വിസര്‍ജനം നടത്തുന്നതും തുണി അലക്കുന്നതും കന്നുകാലികളെ കുളിപ്പിക്കുന്നതും വാഹനങ്ങള്‍ കഴുകുന്നതും നിരോധിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും മൃഗാവശിഷ്ടങ്ങളും ചപ്പുചവറുകളും ഖരദ്രവമാലിന്യങ്ങളും മറ്റും കായലിലും പരിസര പ്രദേശത്തും നിക്ഷേപിക്കുന്നവര്‍ക്കെതിരെയും സമീപത്തുള്ള വീടുകളില്‍ നിന്നും ഡ്രൈനേജ് പൈപ്പ് വഴി മലിനജലം കായലിലേക്ക് ഒഴുക്കുവര്ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ശാസ്താംകോട്ട താടകത്തിലേയും പരിസര പ്രദേശങ്ങളിലെയും അനധികൃത ഖനനങ്ങളും മണലൂറ്റും ചെളി എടുപ്പും ജില്ലാ കലക്ടര്‍ നിരോധിച്ചു. കായലില്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്നതിനും തടാകത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ചുള്ള കൃഷിക്കും നിരോധനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."