HOME
DETAILS
MAL
നിലമ്പൂര്‍ വനത്തില്‍ പൊലിസും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ്
backup
November 24 2016 | 10:11 AM
മലപ്പുറം: നിലമ്പൂര്‍ കരുളായി വനത്തില്‍ മാവോയിസ്റ്റുകളുമായി തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ട്. തണ്ടര്‍ബോള്‍ട്ട് സൈന്യം നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
ഇന്ന് ഉച്ചയോടെയാണ് വനത്തില്‍ ഏറ്റുമുട്ടലുണ്ടായത്. കാടിന്റെ പുറത്ത് ശക്തമായ പൊലിസ് സന്നാഹമുണ്ട്. ഈ മേഖലയിലേക്ക് മാധ്യമപ്രവര്‍ത്തകരെ കടത്തിവിടുന്നില്ല. 11 പേരടങ്ങുന്ന മാവോയിസ്റ്റ് സംഘത്തോടാണ് ഏറ്റുമുട്ടലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
[caption id="attachment_175247" align="aligncenter" width="600"] മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ നടന്നെന്ന വാര്‍ത്തയെത്തുടര്‍ന്ന് കല്‍ക്കുളം പടുക്ക ഫോറസ്റ്റ് സ്‌റ്റേഷനില്‍ തടിച്ചുകൂടി ജനങ്ങള്‍- ചിത്രം: പി.പി അഫ്താബ്[/caption]
ഒരു മാസം മുന്‍പ് മുണ്ടക്കടവ് കോളനിയില്‍ തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പ് നടത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."