നോട്ട് പിന്‍വലിക്കലിനെ വിമര്‍ശിച്ച് രത്തന്‍ ടാറ്റ; ദുരന്തകാലത്തെ ആശ്വാസ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം
ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് വ്യവസായി രത്തന്‍ ടാറ്റ. ദേശീയ ദുരന്തകാലത്തെ ആശ്വാസ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു.
പുതിയ നോട്ടുകള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നതോടൊപ്പം പാവങ്ങള്‍ക്കും അടിയന്തര വൈദ്യ പരിചരണത്തിനും വേണ്ടി ദേശീയ ദുരന്തകാല സമാശ്വാസ പരിപാടികള്‍ പോലെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇങ്ങനൊരു തീരുമാനമെടുക്കും മുന്‍പ് സര്‍ക്കാര്‍ കാര്യമായി ചിന്തിക്കണമായിരുന്നു. രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി കഷ്ടപ്പെടുകയാണെന്നും രത്തന്‍ ടാറ്റ പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ, നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ചയുടനെ രത്തന്‍ ടാറ്റ തീരുമാനത്തെ പ്രശംസിച്ചിരുന്നു. കള്ളപ്പണത്തിനെതിരായ മികച്ച തീരുമാനമാണെന്നും ഇത് പിന്തുണയ്ക്കപ്പെടേണ്ടതാണെന്നുമായിരുന്നു അന്ന് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."