HOME
DETAILS
MAL
അഞ്ചേരി ബേബി വധം: എം.എം മണി ഇന്ന് കോടതിയില്‍ ഹാജരാകും
backup
November 26 2016 | 02:11 AM
ഇടുക്കി: അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട കേസില്‍ വൈദ്യുതി മന്ത്രി എം.എം മണി ഇന്ന് കോടതിയില്‍ ഹാജരാകും. ഇന്ന് രാവിലെ 10ന് തൊടുപുഴ മുട്ടം സ്പെഷ്യല്‍ കോടതി മുന്‍പാകെ ഹാജരാകാനാണ് നിര്‍ദേശം. കഴിഞ്ഞ രണ്ടു തവണ മണി ഹാജരായിരുന്നില്ല.
യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബിയുടെ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ എം.എം മണി ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പങ്കുണ്ടെന്നാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉന്നയിച്ചത്. എന്നാല്‍ ഇതേ കേസില്‍ പ്രതികളായ ഒമ്പതു പേരെയും വെറുതെ വിട്ടതിനാല്‍ കേസ് നിലനില്‍ക്കുകയില്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."