മജ്ലിസുന്നൂര് വാര്‍ഷികവും പൊതുസമ്മേളനവും
അണ്ടത്തോട്: ഇാസ്ലാമിക് സെന്ററിന് കീഴില്‍ അണ്ടത്തോട് മഹല്ല് നടത്തിവരുന്ന മജ്ലിസുന്നൂര് ആത്മീയ സംഗമത്തിന്റെ ഒന്നാം വാര്‍ഷികവും പൊതു സമ്മേളനവും നടത്തി.
പ്രാര്‍ഥനാ സംഗമത്തിന് മജ്ലിസുന്നൂര് അമീര്‍ സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങള്‍ നേതൃത്വം നല്കി. പൊതുസമ്മേളനം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റ് പി.ടി കുഞ്ഞിമുഹമ്മദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. കെ.എം മുഹമ്മദ് മുസ്ലിയാര് അധ്യക്ഷനായി. ജസില്‍ കമാലി അരക്കുംപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. അണ്ടത്തോട് മഹല്ല് ഖത്തീബ് മുഹമ്മദ് അശ്റഫി, എടക്കഴിയൂര്‍ റെയ്ഞ്ചു സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി, ഹുസൈന് അശ്റഫി, സിറാജുദ്ധീന് ഫൈസി, എസ്.വൈ.എസ് മേഖലാ പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി, സി.ബി അബ്ദുള്‍ റഷീദ് മൗലവി, മഹ്റൂഫ് വാഫി, സി.എം ഗഫൂര്‍, സുഹൈല്‍ റഹ്മാനി സംസാരിച്ചു. ഹാഫിള് അബ്ദുസമദ് സ്വാഗതവും സി.യു മുസ്തഫ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."