സാമൂഹ്യ സുരക്ഷ ഉറപ്പാക്കിയേ വികസനം നടപ്പാക്കൂ: തോമസ് ഐസക്ക്
ആലപ്പുഴ: സാമൂഹ്യ സുരക്ഷ ഉറപ്പാക്കി മാത്രമേ കേരളത്തില്‍ വികസനം നടപ്പാക്കൂവെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷയും കേരളത്തിന്റെ ആശങ്കകളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലാണ്.കഴിഞ്ഞ 30 വര്‍ഷ കാലത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയിലേയ്ക്കാണ് രാജ്യം പോകുന്നത്. സാമൂഹ്യക്ഷേമ പെന്‍ഷനുകളും ജീവനക്കാരുടെ ശമ്പളവും പൂര്‍ണ്ണമായും പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. എല്‍ ഡി എഫിന്റെ പ്രഖ്യാപിത നയങ്ങളില്‍ ഊന്നിയുള്ള മൂലധന നിക്ഷേപത്തിന് സര്‍ക്കാര്‍ പദ്ധതികളൊരുക്കും. ഹ്രസ്വകാല ഉപാധികളോടെയുള്ള ദീര്‍ഘകാല പദ്ധതികളാണ് നടപ്പാക്കാന്‍ ആലോചിക്കുന്നത്.ഓരോ പൗരന്റേയും ആരോഗ്യം ഉറപ്പാക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. എല്‍ ഡി എഫിന്റെ പ്രഖ്യാപിത നയങ്ങളില്‍ ഊന്നിയുള്ള മൂലധന നിക്ഷേപത്തിന് സര്‍ക്കാര്‍ പദ്ധതികളൊരുക്കും.കുത്തക മുതലാളിമാര്‍ ഒരിക്കലും സമ്പാദ്യം പണമായി സൂക്ഷിക്കാറില്ല. കിട്ടുന്ന പണം സൂക്ഷിക്കുന്നത് സാധാരണക്കാരായ ജനങ്ങള്‍ മാത്രമാണ്. മോഡിയുടെ പരിഷ്ക്കാരം ഏറ്റവും കൂടുതല്‍ ദുരിതത്തിലാക്കിയത് സാധാരണക്കാരെയാണെന്നും അദ്ദേഹം പറഞ്ഞു.സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി ജ്യോതിസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."