HOME
DETAILS
MAL
ബി.ജെ.പി അടിന്തര യോഗം ഇന്ന്
backup
November 27 2016 | 06:11 AM
ന്യൂഡല്‍ഹി:കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷാ പാര്‍ട്ടി ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ചു.
യോഗം ഇന്ന് പാര്‍ട്ടിയുടെ കേന്ദ്ര ഓഫിസിലാണ് നടക്കുക. കേന്ദ്ര സര്‍ക്കാറിന്റെ നടപടിയെ സംബന്ധിച്ച് പാര്‍ട്ടി നേതാക്കളുടെ വിശ്വാസ്യത നേടുന്നതിനായിട്ടാണ് യോഗം വിളിച്ചതെന്നാണ് വിവരം.
സംസ്ഥാന പ്രസിഡന്റുമാരേയും ദേശീയ കമ്മിറ്റി അംഗങ്ങളേയും പ്രത്യേകം പ്രത്യേകം പങ്കെടുപ്പിച്ചാണ് യോഗം നടക്കുക. സര്‍ക്കാര്‍ നടപടിയോട് ജനങ്ങള്‍ക്ക് അനുഭാവമുണ്ടാക്കാന് അതത് സംസ്ഥാന ഭാരവാഹികളെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമുണ്ടായേക്കും.
ബി.ജെ.പി എം.പിമാര്‍, മന്ത്രിമാര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."