ദേശീയ യൂത്ത് ബാസ്‌കറ്റ് ബോളില്‍ ഇടുക്കിയുടെ നാല് താരങ്ങള്‍
തൊടുപുഴ: കര്‍ണാടകത്തിലെ ഹസനില്‍ നടക്കുന്ന 33 മത് ദേശീയ യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമില്‍ ഇടുക്കി ജില്ലയിലെ നാലു കളിക്കാര്‍ ഇടം നേടി.
കൊരട്ടിയില്‍ വെച്ച് നടന്ന സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ച് ചരിത്രത്തിലാദ്യമായി ഇടുക്കി ജില്ലയെ വെള്ളി മെഡലണിയിച്ച പോരാട്ട മികവിലാണ് മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികളായ ടോം ജോസ്, ഡോമിനിക് ഡി, ജോര്‍ഡി ജെയ്‌സ്, ഒലീവിയ ടി. ഷൈബു എന്നിവര്‍ കേരള കുപ്പായം കരസ്ഥമാക്കിയത്.
മുട്ടം ഷന്താള്‍ ജ്യോതി ബാസ്‌കറ്റ്‌ബോള്‍ അക്കാഡമിയില്‍ ഫീബ കമ്മീഷണറും കേരള ബാസ്‌കറ്റ്‌ബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മറ്റി ചെയര്‍മാനുമായ ഡോ. പ്രിന്‍സ് കെ മറ്റത്തിന്റെ കീഴില്‍ പരിശീലിക്കുന്ന നാലു പേരും മുന്‍ വര്‍ഷങ്ങളില്‍ വിവിധ പ്രായവിഭാഗങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റ് തെളിയിച്ചിട്ടുണ്ട്. ഒരു സ്‌കൂളിലെ തന്നെ നാലു കളിക്കാര്‍ കേരള ടീമില്‍ സ്ഥാനം പിടിക്കുകവഴി കേരള ബാസ്‌കറ്റ്‌ബോള്‍ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വ കാര്യങ്ങളിലൊന്നായി മാറുകയാണ് ഇടുക്കി ജില്ലയുടെ ഈ ചുണക്കൂട്ടികളുടെ നേട്ടം.മുട്ടം ചോക്കാട്ട് സി ജെ ജോസ് - മിനി ജോസ് ദമ്പ്തികളുടെ ഇളയ മകനായ ടോം ജോസ് നാസിക്കില്‍ നടന്ന ദേശീയ സബ്-ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ടോപ്-സ്‌കോററായിരുന്നു. ഹൈദരാബാദില്‍ കഴിഞ്ഞ വര്‍ഷം നടന്ന രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ ദേശീയ ബാസ്‌കറ്റ്‌ബോളിലും കേരളനിറമണിഞ്ഞ ടോം കൊരട്ടി സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ഇടുക്കിയെ രണ്ടാം സ്ഥാനത്തെത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുകയും ടോപ്‌സ്‌കോററാകുകയും ചെയ്തിരുന്നു.
ഡൊമിനിക്കും, ജോര്‍ഡിയും കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ നടന്ന രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."