HOME
DETAILS

ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതി മുന്നേറുന്നു; വിനോദ കേന്ദ്രങ്ങള്‍ക്ക് പുതിയ മുഖം

  
backup
November 28 2016 | 00:11 AM

%e0%b4%97%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%a6-4

കല്‍പ്പറ്റ: ജില്ലയില്‍ വിനോദ കേന്ദ്രങ്ങളില്‍ ഗ്രീന്‍കാര്‍പ്പറ്റ് പദ്ധതി മുന്നേറുന്നു. ശുചിയായതും വൃത്തിയുള്ളതുമായ പരിസരങ്ങള്‍ എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണിത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നു മുതലാണ് വയനാട്ടിലേ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീന്‍ കാര്‍പ്പറ്റ് പദ്ധതിക്ക് തുടക്കമിട്ടത്.
ആദ്യഘട്ടത്തില്‍ പരിസര ശുചീകരണമാണ് നടന്നത്. രണ്ടാം ഘട്ടത്തില്‍ മാലിന്യ നിര്‍മാര്‍ജനം, ടോയ്‌ലെറ്റുകളുടെ നവീകരണം, ശുചീകരണം എന്നിവയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളായ പൂക്കോട് തടാകം, കറലാട് തടാകം, കാന്തന്‍പാറ വെള്ളച്ചാട്ടം, എടയ്ക്കല്‍ ഗുഹ, കുറുവ ദ്വീപ്, പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സ് എന്നിവിടങ്ങളില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. തെരഞ്ഞെടുത്ത ഓരോ കേന്ദ്രങ്ങളിലേയും മാലിന്യ സംസ്‌കരണം, ടോയ്‌ലെറ്റ് സംവിധാനങ്ങളുടെ നവീകരണം, ഭിന്നശേഷിക്കാര്‍ക്കുള്ള ടോയ്‌ലെറ്റ് നിര്‍മാണം ഇവിടങ്ങളിലേക്കുള്ള ലൈറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തല്‍, പാത്ത് വേ എന്നിവ ഏര്‍പ്പെടുത്തും.
സഞ്ചാരികള്‍ക്ക് ആവശ്യമായ സൂചനാ ബോര്‍ഡുകള്‍, ഓരോ കേന്ദ്രത്തിലും കുടിവെള്ള സൗകര്യം ഉറപ്പു വരുത്തുക, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായിട്ടുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കല്‍ പരാതി പരിഹാര സെല്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
ജീവനക്കാര്‍ക്കുള്ള പരിശീലനം, ജില്ലയിലെ തനത് വിഭവങ്ങളായ കരകൗശല വസ്തുക്കള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, തേന്‍, കാര്‍ഷിക വിഭവങ്ങള്‍ എന്നിവയ്ക്ക് വിപണനം സാദ്ധ്യമാക്കുന്ന രീതിയില്‍ ടൂറിസം മേഖലയുമായി കൂട്ടി യോജിപ്പിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയും നടത്തും. ജില്ലയില്‍ തെരെഞ്ഞെടുത്ത ആറ് കേന്ദ്രങ്ങളില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്‍, മറ്റു വിവിധ വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടുകൂടിയാണ് ടൂറിസം വകുപ്പ് ഡി.ടി.പി.സി, ഡി.എം.സി എന്നിവയിലൂടെ ഗ്രീന്‍ കാര്‍പ്പറ്റ് നടപ്പാവുക.
കറലാട് തടാകത്തിന് 1 കോടി രൂപയും കുറുവ ദ്വീപിലെ പ്രവര്‍ത്തികള്‍ക്കായി 42 ലക്ഷം രൂപയും കാന്തന്‍പാറ വെളളച്ചാട്ടത്തില്‍ സുരക്ഷാ സംവിധാനങ്ങളും വികലാംഗര്‍ക്കുളള ടോയ്‌ലറ്റ് സൗകര്യം, പാത്ത്‌വേ എന്നിങ്ങനെയുളള അടിസ്ഥാന സൗകര്യ വികസനത്തിനായി 21 ലക്ഷം രൂപയും പ്രിയദര്‍ശിനി ടീ എന്‍വിറോണ്‍സിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 ലക്ഷം രൂപയുമാണ് ഇതിനായി അനുവദിച്ചത്.
ടൂറിസം വകുപ്പ്-ഡി.റ്റി.പി.സി, തരിയോട് ഗ്രാമ പഞ്ചായത്ത്, എന്‍ജിനീയറിങ്‌കോളജ് മാനന്തവാടി, മറ്റ്‌സന്നദ്ധസംഘടനകള്‍, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കറലാട് തടാകത്തില്‍ ശുചീകരണം, തണ്ണീര്‍പന്തല്‍, ജൈവപച്ചക്കറികൃഷി, വീല്‍ചെയര്‍ ഏര്‍പ്പെടുത്തല്‍ എന്നിവ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ റീന സുനില്‍ അധ്യക്ഷയായി. ടൂറിസം ഡപ്യൂട്ടി ഡയറക്ടര്‍ സി.എന്‍ അനിതകുമാരി, തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ചന്ദ്രശേഖരന്‍ ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അജിത്കുമാര്‍, കറലാട് മാനേജര്‍ എം.എസ് ദിനേശന്‍ സംസാരിച്ചു.
കറലാട് തടാകത്തില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ടൂറിസം ഓര്‍ഗനൈസേഷന്‍ വീല്‍ ചെയര്‍ വിതരണം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  3 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  3 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  3 months ago