HOME
DETAILS

പൊന്നാനിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയെന്ന് വിലയിരുത്തല്‍

  
backup
May 20 2016 | 20:05 PM

%e0%b4%aa%e0%b5%8a%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d

പൊന്നാനി: പൊന്നാനി മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ദയനീയ തോല്‍വിക്കിടയാക്കിയത് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയാണെന്ന് വിലയിരുത്തല്‍. നിലവിലെ സ്ഥാനാര്‍ഥി പി.ടി അജയ് മോഹന് വിജയസാധ്യത 40 ശതമാനം മാത്രമാണെന്ന് എ.ഐ.സി.സി നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. സുധീരന്റെ നോമിനിയായി ഗ്രൂപ്പിനതീതനായ യുവനേതാവിന് 80 ശതമാനമാണ് എ.ഐ.സി.സി സര്‍വേയില്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്നത്. എന്നാല്‍ രണ്ട് ഗ്രൂപ്പുകളുടെ മേല്‍ പൊന്നാനിയിലെ മുന്‍ എം.എല്‍.എയും കുടുംബവും ശക്തമായി ചെലുത്തിയ സമര്‍ദ്ദമാണ് ഏറെ വൈകിയാണെങ്കിലും സ്ഥാനാര്‍ഥിത്വം അജയ്‌മോഹന് ലഭിച്ചത്.
ഇതാണ് യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയും ഭരണവിരുദ്ധ വികാരവുമാണ് തോല്‍വിയുടെ ആക്കം കൂട്ടിയതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു. സ്ഥാനാര്‍ഥിയുടെ സംഘ് പരിവാര്‍ ബന്ധം ന്യൂനപക്ഷ വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കിയതായി യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. സംഘ്പരിവാര്‍ ബന്ധം ആരോപിച്ച് ഇടത് സ്ഥാനാര്‍ത്ഥി ശക്തമായ പ്രചരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ സ്വന്തം പഞ്ചായത്തില്‍ പോലും ലീഡ് നേടാന്‍ കഴിയാതെ പോയത് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചുകൊണ്ടാണെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ അടക്കം പറയുന്നു . കഴിഞ്ഞ തവണ 240 വോട്ടിന് യു.ഡി.എഫ് ലീഡ് നേടിയ വെളിയങ്കോട് പഞ്ചായത്തില്‍ ഇത്തവണ 1772 വോട്ടിന് ഇടത് സ്ഥാനാര്‍ത്ഥിയാണ് ലീഡ് നേടിയത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് വെളിയങ്കോട് .
കോണ്‍ഗ്രസിന്റെ കോട്ടയായ ആലങ്കോട് പഞ്ചായത്തില്‍ കഴിഞ്ഞ തവണ യു.ഡി.എഫ് 1,3 17 വോട്ടിന്റെ ലീഡ് നേടിയപ്പോള്‍ ഇത്തവണ 380 വോട്ട് ലീഡ് ഇടത് സ്ഥാനാര്‍ഥി നേടി. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്താണ് ആലങ്കോട് . നന്നംമുക്ക് പഞ്ചായത്തില്‍ കഴിഞ്ഞ തവന്ന 414 വോട്ട് യു ഡി എഫിന് ലീഡായിരുന്നു. ഇത്തവണ 1857 ന്റെ ലീഡാണ് ഇടത് മുന്നണി നേടിയത്. കഴിഞ്ഞ തവണ മാറഞ്ചേരി പഞ്ചായത്തില്‍ 919 ന്റെ ലീഡ് മാത്രമാണ് ഇടതിന് ലഭിച്ചതെങ്കില്‍ ഇത്തവണയത് 1437 ആയി ഉയര്‍ന്നു. പൊന്നാനി നഗരസഭയില്‍ 4900 വോട്ടിന്റെ ലീഡായിരുന്ന ഇടതിന്. ഇത്തവണ 8,823 വോട്ടിന്റെ ലീഡാണ് ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് .
2006 ല്‍ കോണ്‍ഗ്രസിലെ ഗംഗാധരന്‍ എല്‍.ഡി.എഫിലെ പാലൊളി മുഹമ്മദ് കുട്ടിയോട് 22000 വോട്ടിന് തോറ്റപ്പാള്‍ യു.ഡി.എഫ് കെട്ടുറപ്പില്‍ അല്ലായിരുന്നു. കോണ്‍ഗ്രസുകാര്‍ തന്നെയാണ് അന്ന് സ്വന്തം സ്ഥാനാര്‍ഥിക്കെതിരെ കളിച്ചതെന്ന് പരസ്യമാകുകയും ചെയ്തു. ഇത്തവണ എല്ലാ അനുകൂല സാഹചര്യമുണ്ടായിട്ടും ദയനീയ തോല്‍വിയുണ്ടായത് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകത മൂലമെന്നാണ് കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നത് .
തോല്‍വിയുടെ കാരണം അന്വേഷിക്കുമെന്നും തനിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍നിന്ന് ചിലര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് നേതൃത്വത്തെ അറിയിക്കുമെന്നും അജയ് മോഹന്‍ പറഞ്ഞു .



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago