നോട്ട് പിന്‍വലിക്കല്‍ മറയാക്കി സ്വകാര്യ ആശുപത്രികളുടെ പണം വെളുപ്പിക്കല്‍ വ്യാപകം
റിജാസ് എ.ജെ
ആലുവ : ചികില്‍ക്കെത്തുന്നവരില്‍ നിന്നും പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവാതിരിക്കുമ്പോള്‍ തന്നെ നോട്ട് പിന്‍വലിക്കല്‍ മറയാക്കി, സ്വകാര്യ ആശുപത്രികളുടെ പണം വെളുപ്പിക്കല്‍ തുടരുന്നു. അത്യാവശ്യ ചികിത്സ തേടിയെത്തുന്നവരില്‍ നിന്നും 500, 1000 നോട്ടുകള്‍ ഈ ആശുപത്രികളൊന്നും ആഴ്ചകളായി പല സ്വകാര്യ ആശുപത്രികളും സ്വീകരിക്കുന്നില്ല. സ്വകാര്യ ആശുപത്രികള്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ളവര്‍ അറിയിച്ചിരുന്നു. എന്നാല്‍ രോഗികളില്‍ നിന്നും ഈ പണം കൈപ്പറ്റുവാന്‍ സ്വകാര്യ ആശുപത്രികള്‍ തയ്യാറാകാത്തത് പലയിടത്തും തര്‍ക്കത്തിന് ഇടവരുത്തിയിരുന്നു.
അതേസമയം ദിവസങ്ങളായി 500, 1000 നോട്ടുകള്‍ കൈപ്പറ്റാത്ത സ്വകാര്യ ആശുപത്രികളില്‍ പലതും, കഴിഞ്ഞ ദിവസങ്ങളില്‍പ്പോലും, ഇതേ പഴയ നോട്ടുകളാണ് വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഓപ്പറേഷന്‍ കഴിഞ്ഞ രോഗിയില്‍ നിന്നും കഴിഞ്ഞ ദിവസം 500, 1000 നോട്ടുകള്‍ കൈപ്പറ്റുവാന്‍ മടിച്ച അങ്കമാലിയിലെ ഒരു പ്രമുഖ നേത്ര ചികിത്സ ആശുപത്രി ആഴ്ചകളോളമായി 500, 1000 നോട്ടുകള്‍ മാത്രമാണ് അങ്കമാലി, കാലടി എന്നിവിടങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളതെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
നോട്ട് പിന്‍വലിക്കല്‍ മറയാക്കി ഇത്തരത്തില്‍ ലക്ഷങ്ങളാണ് സ്വകാര്യ ആശുപത്രിയില്‍ വെളുപ്പിച്ച് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."