പൊലിസ് വെടിവയ്പ്; പൊളിഞ്ഞത് സംഘടന ശക്തിപ്പെടുത്താനുള്ള മാവോയിസ്റ്റ് നീക്കം
കാളികാവ്: നിലമ്പൂര്‍ വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരേ ഉണ്ടായ വെടിവയ്പിലൂടെ സംഘടന ശക്തിപ്പെടുത്താനുള്ള മാവോയിസ്റ്റ് നീക്കത്തിനു കനത്ത തിരിച്ചടി.
സംഘടനയ്ക്കു വേണ്ടത്ര സ്വാധിനമുണ്ടാക്കിയെടുക്കാന്‍ കഴിയാതെപോയ കേരളത്തില്‍ സംഘടന ശക്തിപ്പെടുത്താനുള്ള നീക്കത്തിനാണ് രണ്ടു പേരുടെ മരണത്തിലൂടെ തിരിച്ചടിയേറ്റത്.
സേനാധിപനായ രൂപേഷിന്റെ അറസ്റ്റോടെയാണ് കേരളത്തിലേക്കു മാവോയിസ്റ്റ് നേതൃത്വം മുഴുവന്‍ ശ്രദ്ധയും നല്‍കാന്‍ തീരുമാനിച്ചത്. നേതൃത്വത്തിന്റെ ബുദ്ധിയും ശക്തിയും ഒരുപോലെ പ്രയോജനപ്പെടുത്തി സംഘബലം ശക്തിപ്പെടുത്താനായിരുന്നു പദ്ധതി. ബുദ്ധിപരമായി അണികളെ നയിക്കുന്ന ചുമതലയായിരുന്നു സി.പി.ഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജിന്റേത്. ആയുധ പരിശീലനം നല്‍കുകയും വേണ്ടിവന്നാല്‍ ഏറ്റുമുട്ടലിനു നേതൃത്വംനല്‍കുകയുമായിരുന്നു വിക്രം ഗൗഡ, സുന്ദരി എന്നിവരുടെ ചുമതല.
വിക്രം ഗൗഡയും സുന്ദരിയും കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തി പുതുതായി രൂപീകരിച്ച നേത്രാവതി ദളത്തിന്റെ കമാന്‍ഡര്‍ സുന്ദരിയാണ്. മാവോയിസ്റ്റുകളൂടെ നിരവധി ആക്രമണ സമരങ്ങളില്‍ പങ്കെടുത്ത സുന്ദരി, രണ്ടു വര്‍ഷമായി നിലമ്പൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നാടുകാണി ധളത്തിലാണുള്ളത്.
2010ലെ ദന്തേവാഡ ബസ്തറില്‍ സി.ആര്‍ പി.എഫ് ജവാന്‍മാരെ കൂട്ടക്കൊല ചെയ്ത പീപ്പിള്‍ ഗറില്ലാ ലിബറേഷന്‍ ആര്‍മി സബ് കമാന്‍ഡറാണ് സുന്ദരി. കര്‍ണാടകയില്‍ നക്‌സല്‍വിരുദ്ധ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ദിനകറിന്റെ ഭാര്യകൂടിയായ സുന്ദരിയുടെ കുടുംബപശ്ചാത്തലമത്രയും വിപ്ലവ പോരാട്ട സംഘടനകളുമായി ബന്ധപ്പെട്ടതാണ്.
കോയമ്പത്തൂര്‍, പാലക്കാട് മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഭവാനി ദളത്തിന്റെ ചുമതലയുള്ള വിക്രം ഗൗഡകൂടി ചേര്‍ന്നു നാടുകാണി ദളം ശക്തിപ്പെടുത്താനാണ് മാവോയിസ്റ്റുകള്‍ ശ്രമിച്ചത്. മറ്റു സംസ്ഥാനങ്ങളിലേതിനേക്കാള്‍ പൊലിസ് നടപടി കേരളത്തില്‍ കുറവായിരിക്കുമെന്ന് ഇവര്‍ കണക്കുകൂട്ടിയിരുന്നു. തുറന്ന പോരാട്ടത്തിനിറങ്ങാതെ സംഘടന ബലപ്പെടുത്താനുള്ള ശ്രമം പാളിയതോടെയാണ് കുഴപ്പങ്ങളുണ്ടായത്.
വനത്തില്‍ തമ്പടിച്ച മാവോയിസ്റ്റുകള്‍ക്ക് ആദിവാസികളുടെ പിന്തുണ നേടിയെടുക്കാന്‍ കഴിയാതെപോയതാണ് പ്രശ്‌നമായത്. പിന്തുണച്ചില്ല എന്നു മാത്രമല്ല, മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ആദിവാസികള്‍ പൊലിസിനെ സഹായിക്കുകകൂടി ചെയ്തത് ഇവര്‍ക്കു വലിയ തിരിച്ചടിയായി.
വെടിവയ്പിനെ തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്തിയായിരിക്കും ഭാവിപരിപാടികള്‍ തീരുമാനിക്കുക. വിക്രം ഗൗഡയും സുന്ദരിയും പുറത്തുനില്‍ക്കുന്നതു പൊലിസിനെയും പ്രയാസത്തിലാക്കിയിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."