മാധ്യമപ്രവര്‍ത്തകനും സംഘത്തിനും നേരെ പൊലിസ് അതിക്രമമെന്ന് പരാതി
വടകര: കോട്ടപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകനും കൂടെയുണ്ടായിരുന്നവര്‍ക്കുമെതിരേ പൊലിസ് അതിക്രമം കാണിച്ചതായി പരാതി. മിഡില്‍ഈസ്റ്റ് ചന്ദ്രിക ഖത്തര്‍ റസിഡന്റ് എഡിറ്റര്‍ അഷ്‌റഫ് തൂണേരിക്കും ഒപ്പമുണ്ടായിരുന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കും നേരെയായിരുന്നു പൊലിസ് അതിക്രമം. ഇന്നലെ വൈകിട്ടാണ് സംഭവം.
കോട്ടപ്പള്ളിയില്‍ കഴിഞ്ഞ ദിവസങ്ങളിലായ സംഘര്‍ഷം നടന്നതില്‍ വലിയ പൊലിസ് സന്നാഹം ഉണ്ടായിരുന്നു. ചെക്കിങ്ങിന്റെ പേരില്‍ തടഞ്ഞുനിര്‍ത്തിയാണ് പൊലിസ് തട്ടിക്കയറിയതും തെറിവിളിച്ചതുമെന്ന് അഷ്‌റഫ് പറഞ്ഞു. വടകര സി.ഐ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് തടഞ്ഞുവച്ചത്.
അഷ്‌റഫിനോടൊപ്പമുണ്ടായിരുന്ന വടയം സ്വദേശി വിലങ്ങത്തറ ആഷിഖിനെ ഒരു കാരണവുമില്ലാതെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. വാഹനം കൈകാണിച്ച ശേഷം ക്രിമിനലുകളോടെന്ന പോലെ പൊലിസ് അഭിസംബോധനം ചെയ്യുകയായിരുന്നു. കോട്ടപ്പള്ളി പിന്നിട്ടിട്ട് ഏതാനും മീറ്റര്‍ അകലെയുള്ള പോയിന്റിലും പൊലിസ് ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുകയുണ്ടായി. അക്രമികള്‍ക്കെതിരേ നടപടിയെടുക്കേണ്ട പൊലിസ് നിരപരാധികളെ വേട്ടയാടുകയാണെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."