വയോധികയ്ക്കു മര്‍ദനം: സാമൂഹ്യക്ഷേമ വകുപ്പ് റിപ്പോര്‍ട്ട് നല്‍കി
പയ്യന്നൂര്‍: വയോധികയായ അമ്മയെ മകളും മരുമകനും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ സാമൂഹ്യക്ഷേമ വകുപ്പ് തെളിവെടുത്തു റിപ്പോര്‍ട്ട് നല്‍കി. കലക്ടര്‍, സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ക്കാണ് ഇന്നലെ സാമൂഹ്യക്ഷേമ നീതി വകുപ്പ് ജില്ലാ ഓഫിസര്‍ എല്‍ ഷീബ റിപ്പോര്‍ട്ട് നല്‍കിയത്. മര്‍ദനത്തില്‍ പരുക്കേറ്റ് പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന മാവിച്ചേരിയിലെ കെ.വി കാര്‍ത്ത്യായനിയമ്മയില്‍ നിന്നു സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. മറവിരോഗം ഉള്‍പ്പെടെ ശാരീരിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഇവര്‍ മകള്‍ ചന്ദ്രമതി തന്നെ മര്‍ദിച്ചിട്ടില്ലെന്ന മൊഴിയാണ് ഇന്നലെയും ആവര്‍ത്തിച്ചത്. എന്നാല്‍ പ്രാഥമികാന്വേഷണത്തില്‍ മര്‍ദനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കാര്‍ത്ത്യായനിയമ്മയുടെ മാവിച്ചേരിയിലെ വീട്ടിന്റെ സമീപമുള്ളവരില്‍ നിന്നും ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് നടത്തി.
ചന്ദ്രമതിയും ഭര്‍ത്താവ് രവീന്ദ്രനും കാര്‍ത്ത്യായനിയമ്മയെ മര്‍ദിക്കാറുണ്ടെന്നു ഇവര്‍ മൊഴി നല്‍കി. കാര്‍ത്ത്യായനിയമ്മയുടെ മറ്റു മക്കള്‍, മരുമക്കള്‍ എന്നിവരില്‍ നിന്നും ഉദ്യോഗസ്ഥര്‍ തെളിവെടുത്തു.കാര്‍ത്ത്യായനിയമ്മയുടെ തുടര്‍ന്നുള്ള പരിചരണം സാമൂഹ്യക്ഷേമ വകുപ്പിന്റെ നിരീക്ഷണത്തില്‍ മകന്‍ വേണുഗോപാലനെ താല്‍ക്കാലികമായി ഏല്‍പ്പിച്ചു. ഐ.സി.ഡി.എസ് പയ്യന്നൂര്‍ സൂപ്പര്‍വൈസര്‍ പി ലില്ലിക്കുട്ടി ആഴ്ചയില്‍ മൂന്നുതവണ ഇവരെ സന്ദര്‍ശിച്ച് അന്വേഷണം നടത്തും. മറ്റുള്ള ദിവസങ്ങളില്‍ മാവിച്ചേരി അങ്കണവാടി വര്‍ക്കര്‍ വി രതി ഇവരെ സന്ദര്‍ശിക്കും. സാമൂഹ്യക്ഷേമ നീതി വകുപ്പ് ജില്ലാ ഓഫിസര്‍ എല്‍ ഷീബ, ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫിസര്‍ നന്ദിനി മേനോന്‍, സൂപ്പര്‍വൈസര്‍ പി ലില്ലിക്കുട്ടി എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പിനെത്തിയത്. കാര്‍ത്ത്യായനിയമ്മയുടെ മകള്‍ ചന്ദ്രമതിയും ഭര്‍ത്താവ് രവീന്ദ്രനും റിമാന്‍ഡിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."