ഹൈടെക് സ്‌കൂളുകളുടെ പിറവി അക്കാദമിക് രംഗത്ത് കുതിച്ച് ചാട്ടത്തിന്റെ നാന്ദി: എ.സി മൊയ്തീന്‍
വടക്കാഞ്ചേരി: ഹൈടെക് സ്‌കൂളുകളുടെ പിറവി കേരളത്തിന്റെ അക്കാദമിക് രംഗത്ത് വലിയൊരു കുതിച്ച് ചാട്ടത്തിന്റെ നാന്ദിയാണെന്ന് വ്യവസായ വകുപ്പ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. പാഠ പുസ്തകങ്ങളില്‍ നിന്ന് വിഭിന്നമായ രീതിയും വേറിട്ട അനുഭവവുമാണ് സ്‌കൂള്‍ കലോത്സവങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിക്കുന്നത്. ഇത്തരം കലോത്സവങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും മൊയ്തീന്‍ കൂട്ടി ചേര്‍ത്തു. അമ്പത്തിയേഴാമത് വടക്കാഞ്ചേരി ഉപജില്ല സ്‌കൂള്‍ കലോത്സവം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു എ.സി മൊയ്തീന്‍. നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവ പ്രിയ സന്തോഷ് അധ്യക്ഷയായി. സിനിമാ താരങ്ങളായ നന്ദകിഷോര്‍, രചന നാരായണന്‍കുട്ടി, എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേരി തോമാസ്,നഗരസഭ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോര്‍ ,സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എന്‍ ലളിത, എന്‍.കെ പ്രമോദ്കുമാര്‍, കൗണ്‍സിലര്‍മാരയ കെ. അജിത്ത് കുമാര്‍, മധു അമ്പലപുരം ജനറല്‍ കണ്‍വീനര്‍ എസ്. ശശികല, ആര്‍. പ്രസാദ്, വി.സരസ്വതി, ഇ.കെ ദിവാകരന്‍, എം. ബാബു,പി.വി സിദ്ധിക്ക്, കെ.ജി സുരേഷ് ബാബു,കെ.എം ഉമ്മര്‍, കെ. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. മുണ്ടത്തിക്കോട് എന്‍.എസ്.എസ് വൊക്കേഷ്ണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ദേശവിദ്യാലയം എല്‍.പി. സ്‌കൂള്‍, പാതിരിക്കോട്ടുകാവ് ക്ഷേത്ര മൈതാനം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്.13 വേദികളിലായാണ് മത്സരങ്ങള്‍. ഉപജില്ലയിലെ 114 സ്‌കൂളുകളില്‍ നിന്നുള്ള ഏഴായിരത്തോളം വിദ്യാര്‍ഥി പ്രതിഭകള്‍ മാറ്റുരക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."