കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
വടകര: ടൂറിസ്റ്റ് കേന്ദ്രമായ വടകര സാന്റ്ബാ്ക്സില് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുയുവാക്കളില്‍ ഒരാളെ കാണാതായി. വടകര പുറങ്കരയില്‍ വീശലിക്കാരന്റവിട ബഷീറിന്റെ മകന് മുഹമ്മദ് ഷാഫി(22) നെയാണ് കാണാതായത്. ഇയാളോടൊപ്പം കുളിക്കാനിറങ്ങിയ അഴിത്തല ഉരൂളീന്റവിട ഹാസിബ്, വട്ടക്കണ്ടി ഷബീര്‍ എന്നിവരെ ഗാര്‍ഡ് രക്ഷപ്പെടുത്തി. ഹാസിബിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. ഹര്‍ത്താല്‍ ദിനമായതിനാല്‍ യുവാക്കള്‍ കടലില്‍ കുളിക്കാനെത്തിയതാണ്. പ്രവേശനം നിരോധിക്കപ്പെട്ട പുലിമുട്ടിലൂടെ കടലിറങ്ങിയ യുവാക്കളെ ഗാര്‍ഡ് തടഞ്ഞിരുന്നു. എന്നാല്‍ നീന്തല്‍ നല്ല വശമുണ്ടെന്നു പറഞ്ഞ ഇവര്‍ കടലില്‍ ഇറങ്ങുകയായിരുന്നു. മുഹമ്മദ് ഷാഫിയെ രക്ഷപ്പെടുത്താന്‍ ഗാര്‍ഡും കൂടെയുണ്ടായിരുന്ന ഹാസിബും ശ്രമിച്ചെങ്കിലും വീണ്ടും ഹാസിബ് മുങ്ങിപോയി ഹാസിബിനെ രക്ഷിക്കുമ്പോഴേക്കും ഷാഫിയെ കാണാതാവുകയായിരുന്നു. വടകര പൊലിസും ഫയര്‍ഫോഴ്സും നാട്ടുകാരും രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ആയിഷയാണ് കാണാതായ ഷാഫിയുടെ മാതാവ്. രണ്ട് സഹോദരിമാരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."