ദേശീയ നഗര ഉപജീവന പദ്ധതിക്ക് പാലക്കാട് നഗരസഭയില്‍ തുടക്കമായി
പാലക്കാട്: നഗരസഭയിലെ പാവപ്പെട്ടവരെ ഏകോപിപ്പിക്കുന്നതിന് അവരുടെതായ പ്രസ്ഥാനങ്ങള്‍ക്ക് രൂപം നല്‍കാന്‍ സഹായിക്കുന്ന ഫലപ്രദവും സുസ്ഥിരവുമായ ദാരിദ്രനിര്‍മാര്‍ജ്ജന പരിപാടിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന് പാലക്കാട് നഗരസഭയില്‍ തുടക്കമായി. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പാവപ്പെട്ടവരുടെതായ കൂട്ടായ്മകളിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റു പ്രസ്ഥാനങ്ങള്‍, ബാങ്കുകള്‍, സ്വകാര്യമേഖല തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ നഗരവാസികളായ പാവപ്പെട്ടവര്‍ക്ക് സാമൂഹിക സാമ്പത്തിക സേവനങ്ങള്‍ ചെയ്യുകയാണ് ലക്ഷ്യമെന്ന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
കുടുംബശ്രീ ഗ്രൂപ്പുകളുടെ ശാക്തീകരണം, പരിശീലനങ്ങള്‍, തൊഴില്‍ പരിശീലനവും, തൊഴില്‍ ഉറപ്പാക്കല്‍, സ്വയം തൊഴില്‍ പദ്ധതികള്‍, വഴിയോരക്കച്ചവടക്കാര്‍ക്കുള്ള സഹായ പദ്ധതികള്‍, ഷെല്‍റ്റര്‍ പദ്ധതി, നൂതന ആശയ പദ്ധതി എന്നിവയാണ്. ദേശീയ നഗര ഉപജീവന പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. വഴിയോരക്കച്ചവടക്കാരുടെ സഹായ പദ്ധതിയുടെ ഭാഗമായി കച്ചവടക്കാരെ കണ്ടെത്തുന്നതിനായി പകല്‍സമയങ്ങളില്‍ മേഴ്‌സികോളേജ് വിദ്യാര്‍ത്ഥിനികളുടെ ടീം രാത്രി സമയങ്ങളില്‍ വിക്‌ടോറിയ കോളേജ് വിദ്യാര്‍ത്ഥികളുടെ ടീം സര്‍വ്വേ നടത്തുകയുണ്ടായി. 678 പേരാണ് സര്‍വ്വേയില്‍ ഉള്‍പ്പെട്ടുള്ളത്.
പ്രസ്തുത കച്ചവടക്കാരെ ആദരവോടെ നഗരസഭാ അംഗീകരിക്കുന്നു. ഇവര്‍ക്ക് ആവശ്യമായ തെരുവ് കച്ചവടപ്ലാനുകള്‍, പദ്ധതികള്‍ എന്നിവ നടപ്പിലാക്കേണ്ടതുണ്ട്.
നഗരസഭാ വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍ അധ്യക്ഷനായി. ആര്‍ ബാലസുബ്രഹ്മണ്യന്‍, ഭവദാസ്, കുമാരി, ഹബീബ, സ്മിതേഷ്, വി.എ. സുള്‍ഫീക്കര്‍, രാജന്‍, മുഹമ്മദ്, മുസ്തഫ, വി മനോജ്, സുജിത് പ്രസംഗിച്ചു.
സി.കെ. ബുദ്ധരാജ് സ്വാഗതം പറഞ്ഞു. കെ. മിനി ജോണ്‍ വിശദീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."