HOME
DETAILS

അട്ടപ്പാടിയിലെ ശിശു മരണം

  
backup
November 30 2016 | 19:11 PM

%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81-%e0%b4%ae%e0%b4%b0%e0%b4%a3-2

ആദിവാസി സമൂഹത്തിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന പല പദ്ധതികളും നിലവില്‍ അട്ടിമറിക്കപ്പെട്ടു. അട്ടപ്പാടിയിലെ സമഗ്ര വികസനത്തിനായി വിവിധ വകുപ്പുകളെ ഏകോപിച്ച് കൊണ്ടുള്ള അട്ടപ്പാടി പാക്കേജിന് രൂപം നല്‍കുന്നതിനായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും രമേശ് ചെന്നിത്തല
അഗളി: അട്ടപ്പാടിയിലെ ആദിവാസി ശിശുമരണങ്ങളും പോഷകാഹാര കുറവും ഇല്ലാതാക്കാന്‍ അട്ടപ്പാടില്‍ സമഗ്ര വികസന പാക്കേജ് വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അട്ടപ്പാടി മേഖലയില്‍ ശിശുമരണങ്ങള്‍ ഉണ്ടായ പ്രദേശം സന്ദര്‍ശിച്ചശേഷം അഗളിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍സര്‍ക്കാരിന്റെ കാലത്ത് ആദിവാസി സ്ത്രീകള്‍ ഗര്‍ഭിണിയാകുന്നതുമുതല്‍ പ്രസവം വരേയുള്ള കാലയളവില്‍ നിരന്തര പരിചരണവും ശുശ്രൂഷയും ഉറപ്പുവരുത്തുന്ന പദ്ധതികളുണ്ടായിരുന്നു. ഇപ്പോള്‍ ആ രീതി മാറിയിട്ടുണ്ടെന്നതിന്റെ തെളിവാണ് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടന്ന ആറു ശിശുമരണങ്ങള്‍.
പോഷകാഹാര കുറവും കൃത്യമായ പരിചരണവും കിട്ടാതെയാണ് ഈ കുഞ്ഞുങ്ങള്‍ മരിക്കാനിടയായതെന്നും അദ്ദേഹം ആരോപിച്ചു.
ആദിവാസി സമൂഹത്തിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയിരുന്ന പല പദ്ധതികളും നിലവില്‍ അട്ടിമറിക്കപ്പെട്ടു. അട്ടപ്പാടിയിലെ സമഗ്ര വികസനത്തിനായി വിവിധ വകുപ്പുകളെ ഏകോപിച്ച് കൊണ്ടുള്ള അട്ടപ്പാടി പാക്കേജിന് രൂപം നല്‍കുന്നതിനായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, കുടിവെള്ള പദ്ധതി, കാര്‍ഷിക പാക്കേജ്, ആരോഗ്യരംഗം കാര്യക്ഷമാക്കുക, അഭ്യസ്ത വിദ്യരായ എല്ലാ വര്‍ക്കും തൊഴില്‍ നല്‍കുക, റേഷന്‍ സംവിധാനത്തില്‍ കാര്യക്ഷമത ഉറപ്പു വരുത്തുക തുടങ്ങിയവ പാക്കേജില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സമ്പൂര്‍ണ ശുചിത്വ യജ്ഞം പൂര്‍ത്തീകരിക്കണമെങ്കില്‍ അട്ടപ്പാടിയില്‍ 3500 ശൗചാലയങ്ങള്‍ കൂടി നിര്‍മിക്കേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി എയര്‍ലൈന്‍സ് കോഴിക്കോട് നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നു

Saudi-arabia
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-18-10-2024

PSC/UPSC
  •  2 months ago
No Image

ഖത്തർ; വാരാന്ത്യത്തിൽ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ വിമാനത്താവളങ്ങളിൽ മുഖം തിരിച്ചറിയാനുള്ള പ്രത്യേക അത്യാധുനിക എ.ഐ കാമറകൾ സ്ഥാപിക്കും

uae
  •  2 months ago
No Image

മുംബൈയില്‍ ലോക്കല്‍ ട്രെയിന്‍ പാളം തെറ്റി

National
  •  2 months ago
No Image

ദുബൈ; സ്വർണവില എക്കാലത്തെയും ഉയർന്ന നിരക്കിൽ

uae
  •  2 months ago
No Image

 ബെംഗളൂരു എഫ്‌സി ക്ക് വിജയം; പഞ്ചാബിനെ വീഴ്ത്തിയത് ഒരു ഗോളിന്

Football
  •  2 months ago
No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago