സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണം നടത്തുന്നുവെന്ന്
സുല്‍ത്താന്‍ബത്തേരി: ഫെയര്‍ലാന്റ് കോളനിയില്‍ വര്‍ഷങ്ങളായി കുടുംബസമേതം താമസിക്കുന്ന തന്നെ അയല്‍വാസികളായ ചിലര്‍ സോഷ്യല്‍മീഡിയ വഴി അപവാദപ്രചരണം നടത്തി മനപ്പൂര്‍വ്വം അപമാനിക്കുകയാണെന്ന് ഫെയര്‍ലാന്റ്് കോളനി ശ്രീലക്ഷമിനിലയം രവി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം തന്റെ വീട്ടില്‍ അനാശാസ്യം നടക്കുന്നുവെന്ന് തന്നോട് വൈരാഗ്യമുള്ളവര്‍ പരാതിപെട്ടതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് എത്തി ചോദ്യചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ പൊലിസ് വരുന്നതും തന്നെ ജീപ്പില്‍ കയറ്റുന്നതും ചിലര്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ച് തന്നെ മാനസികമായും തൊഴില്‍പരമായും തളര്‍ത്തുകയാണ്്. തനിക്ക്് ഇപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായെന്നും തന്നെ സോഷ്യല്‍മീഡിയ വഴി അപമാനിച്ചയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപെട്ടവര്‍ തയ്യാറാകണമെന്നും രവി ആവശ്യപെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."