HOME
DETAILS
MAL
സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ തള്ളി
backup
December 01 2016 | 09:12 AM
കൊച്ചി: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സി.പി.എം കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഇദ്ദേഹത്തിന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. നേരത്തെ കീഴ്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സക്കീര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പ്രതിയായ സക്കീര്‍ മൂന്ന് ആഴ്ചകള്‍ക്ക് ശേഷമാണ് പൊലീസില്‍ കീഴടങ്ങിയത്. ഇദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."