HOME
DETAILS
MAL
കോണ്‍ഗ്രസ് ഇന്ത്യന്‍ ബാങ്ക് ഉപരോധിച്ചു
backup
December 01 2016 | 21:12 PM
പന്തല്ലൂര്‍: പഴയ നോട്ടുകള്‍ അസാധുവാക്കി ജനങ്ങളെ പ്രതിസന്ധിയിലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നെല്ലിയാളം നഗരസഭാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പന്തല്ലൂര്‍ ഇന്ത്യന്‍ ബാങ്ക് ഉപരോധിച്ചു. ബാങ്കില്‍ നിന്ന് കൃത്യമായി പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ തോട്ടംതൊഴിലാളികള്‍ വലിയ പ്രയാസത്തിലാണ്.
സാധാരണക്കാരന്റെ സൈ്വര്യ ജീവിതം താറുമാറാക്കിയ നടപടി ജനദ്രോഹമാണെന്ന് സമരക്കാര്‍ ആരോപിച്ചു. ഗോപിനാഥന് അധ്യക്ഷനായി. അനസ് എടാലത്ത് ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന്, നാസര്‍, ത്വാഹിര്‍, ജോണി, ജയ്സണ്‍, അരുണാചലം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."