അങ്ങാടിപ്പുറത്ത് നെല്‍വയലുകളില്‍ മരുന്നുതളിച്ചു
പെരിന്തല്‍മണ്ണ: നെല്‍കര്‍ഷകര്‍ക്ക് ആശ്വാസമായി അങ്ങാടിപ്പുറത്ത് പാടങ്ങളില്‍ കൃഷിഭവന്റെ പുതിയ മരുന്നുതളിച്ചു. തമിഴ്‌നാട് സര്‍വകലാശാല വികസിപ്പിച്ചെടുത്ത പി.പി.എഫ്.എം മരുന്ന് ജില്ലയില്‍ ആദ്യമായി അങ്ങാടിപ്പുറം കൃഷിഭവനുകീഴിലുള്ള പാടങ്ങളിലാണ് പ്രയോഗിച്ചത്.
വരള്‍ച്ചാ പ്രതിരോധശേഷി നല്‍കുന്ന ബാക്ടീരിയ ലായനിയായ പി.പി.എഫ്.എം രണ്ടണ്ടുവര്‍ഷമായി തമിഴ്‌നാട്ടില്‍ പ്രത്യേകിച്ചും മധുരയില്‍ ഉപയോഗിച്ചുവരുന്നുണ്ടണ്ട്. ഒരുതവണ മരുന്നടിച്ചാല്‍ 21 ദിവസം ഫലം നിലനില്‍ക്കും. ഒരേക്കര്‍ പാടത്ത് 200 മില്ലിലിറ്റര്‍ മരുന്ന് 200 ലിറ്റര്‍ വെള്ളത്തില്‍ കലക്കിയാണ് ഉപയോഗിക്കേണ്ടണ്ടത്. 200 മില്ലിലിറ്ററിന് നൂറുരൂപ മാത്രം വിലയുള്ള മരുന്നിന് താരതമ്യേന ചെലവു കുറവാണെന്നതും മേന്മയാണ്. മരുന്ന് ആവശ്യമുള്ളവര്‍ക്ക് കൃഷി ഓഫിസില്‍നിന്ന് ലഭ്യമാകും. സംസ്ഥാനത്ത് പാലക്കാട്ട് ഈ മരുന്ന് പ്രയോഗത്തിലുണ്ടണ്ട്. പഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ കര്‍ഷകക്കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ അങ്ങാടിപ്പുറം പഞ്ചായത്തില്‍ 75 ഏക്കര്‍ തരിശുനിലങ്ങളുള്‍ള്‍പ്പെടെ 350 ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."