കാസര്‍കോട് സ്റ്റേഷനിലെ മര്‍ദനം: മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
കാസര്‍കോട്: വാഹന പരിശോധനക്കിടെ പിടികൂടിയ യുവാക്കളെ കാസര്‍കോട് പൊലിസ് കണ്‍ട്രോള്‍ റൂമില്‍ വച്ച് മര്‍ദിച്ച സം ഭവത്തില്‍ മൂന്ന് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.
എ.ആര്‍ ക്യാംപിലെ സിവില്‍ പൊലിസ് ഓഫിസര്‍മാരായ അമല്‍രാജ്, ബി സജീഷ്, പി സുധീഷ് എന്നിവരെയാണ് സ്‌പെഷല്‍ ബ്രഞ്ച് ഡി.വൈ.എസ്.പി ദാമോദരന്‍ നല്‍കിയ റിപോര്‍ട്ടിനെ തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയതത്.
കോളിയടുക്കം ബെണ്ടിച്ചാലിലെ മുഹമ്മദ് ഷംസീര്‍ (26), സഹോദരന്‍ സക്കീര്‍ (24), ഹംസ മുഹമ്മദ് (28) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവത്തിന് തുടക്കം. ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചതിന് പിടിയിലായ ഷംസീറിനെയും ഹംസയേയും കണ്‍ട്രോള്‍ റൂമില്‍ വെച്ച് മര്‍ദിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഷംസീറിന്റെ സഹോദരന്‍ സക്കീറിനെയും മര്‍ദിച്ചു. ഗുരുതരമായി പരുക്കേറ്റ മൂവരും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് പരാതി നല്‍കിയതിനെ തുടര്‍ന്ന് കാസര്‍കോട് സി.ഐ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതിനിടെ, പൊലിസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന എ.ആര്‍ ക്യാംപിലെ സി.പി.ഒ അമല്‍ രാജിന്റെ പരാതിയില്‍ യുവാക്കള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പൊലിസിന്റെ മൂന്നാംമുറയ്‌ക്കെതിരേ സി.പി.എമ്മും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ബുധനാഴ്ച തിരുവനന്തപുരത്തു നടന്ന പൊലിസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മൂന്നാംമുറയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മൂന്നു പൊലിസുകാരെ സസ്‌പെന്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."