ഇന്ന് ലോക ഭിന്നശേഷിദിനം: വെകല്യം തളര്‍ത്താത്ത മനസുമായി മാനു
വേങ്ങര: വൈകല്യം സമ്മാനിച്ച വിധിയോട് പൊരുതി ജീവിതം കരുപിടിപ്പിച്ച് കര്‍മനിരതനായി യുവാവ്. ഇരിങ്ങല്ലൂര്‍ പാലാണിയിലെ റിഷാദ് എന്ന മാനു (28) ആണ് വൈകല്യത്തെ അതിജീവിച്ചു കുടുംബത്തിന് അത്താണിയാകുന്നത്. ജന്മനാ ഇരുകാലുകള്‍ക്കും ശേഷി നഷ്ടപ്പെട്ട മാനു തന്റെ 22 ാം വയസിലാണു പാലാണിയില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ മൊബൈല്‍ കട തുടങ്ങിയത്.
മാതാവിന്റെ സഹായത്തോടെ രണ്ടാം ക്ലാസ് വരെ തുടര്‍ന്ന സ്കൂള്‍ വിദ്യാഭ്യാസത്തിനു വിടപറഞ്ഞ് മാനു തുടര്‍പഠനം നടത്തിയത് തുല്യതാ പരീക്ഷയിലൂടെയാണ്. 22 വയസു വരെ വീടിനകത്തെ ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിയ കൗമാരം പാലാണി ഹരിത ചാരിറ്റി സെല്‍ പ്രവര്‍ത്തകര്‍ സമ്മാനിച്ച മുച്ചക്രവാഹനത്തിലേറിയാണ് പുറംലോകത്തെത്തുന്നത്. സൗഹൃദവലയം സമ്മാനിച്ച വ്യാപര സ്ഥാപനം തുടര്‍ന്ന് ജീവിതോപാതിയായിമാറുകയായിരുന്നു. വേങ്ങരയിലെ സ്വകാര്യ വിദ്യാലയത്തിലെ അധ്യാപികയായ സജ്നയാണ് ഭാര്യ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."