30 സ്‌കൂളുകളില്‍ ജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ്
പാലക്കാട്: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് 30 സ്‌കൂളുകളില്‍ ജൈവ മാലിന്യസംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് അഡ്വ. കെ ശാന്തകുമാരി അറിയിച്ചു. ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുപ്രവര്‍ത്തകരുടേയും ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ഹരിതകേരളം മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായ ശുചിത്വ-മാലിന്യ സംസ്‌ക്കരണം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഡിസംബര്‍ എട്ടിന് പദ്ധതിക്ക് തുടക്കമിടും. ഇതിനായി ജില്ലാ പഞ്ചായത്തിന്റെ ഭരണസമിതി ഡിസംബര്‍ ഒന്നിന് പ്രത്യേക യോഗം ചേര്‍ന്ന് പദ്ധതിക്കായി 60 ലക്ഷം വകയിരുത്തിയിട്ടുണ്ട്. സൗജന്യ ഉച്ചഭക്ഷണം നല്‍കും. തെരഞ്ഞെടുത്ത 30 സ്‌ക്കൂളുകള്‍ക്കാണ് രണ്ട് ലക്ഷം വീതമാണ് നല്‍കുക. മുണ്ടൂര്‍ ഐ.ആര്‍.റ്റി.സിയാണ് കണ്‍സള്‍ട്ടന്റ് ഏജന്‍സി.
സ്‌കൂളുകളില്‍ ഡിസംബര്‍ അഞ്ചിനകം പി.ടി.എ യോഗം ചേര്‍ന്ന് എട്ടിന് നടത്തേണ്ട പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തുന്ന റാലിയില്‍ ജല-വൃക്ഷസംരക്ഷണ സന്ദേശത്തിന് മുന്‍ഗണന നല്‍കും. വ്യക്തി ശുചിത്വം-സമൂഹ ശുചിത്വം വിഷയത്തില്‍ അതത് പ്രദേശത്തെ മെഡിക്കല്‍ ഓഫീസറെ ഉള്‍പ്പെടുത്തി ക്‌ളാസുകള്‍ നടത്തും. കൂടാതെ സ്‌കൂളുകളില്‍ ഖര-ജൈവ മാലിന്യം ശേഖരിക്കുന്നതിന് പ്രത്യേകം സംവിധാനങ്ങളൊരുക്കും.
ഡിസംബര്‍ അഞ്ചുമുതല്‍ അസംബ്ലികളില്‍ ശുചിത്വ പ്രതിജ്ഞയെടുക്കും. സ്‌കൂളുകളില്‍ ഹരിതകേരളവുമായി ബന്ധപ്പെട്ടുനടത്തുന്ന കാര്യങ്ങള്‍ പ്രവൃത്തി പരിചയമായി കണക്കാക്കും. എന്‍.എസ്.എസ്, എന്‍,സി,സി, സ്‌കൗട്ട്‌സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ് എന്നിവരുടെ സജീവ പ്രവര്‍ത്തനമുണ്ടാവും.കുടുംബശ്രീ നടത്തുന്ന സാനിറ്റേഷന്‍ സര്‍വെയിലും വിദ്യാര്‍ഥികള്‍ പങ്കാളികളാവും. തുടര്‍പ്രവര്‍ത്തനമായി നടത്തേണ്ട വൃക്ഷ തൈ നടീല്‍, ശുചീകരണം, ഖര-ജൈവ മാലിന്യ സംസ്‌കരണം, ശുദ്ധജല സംരക്ഷണം എന്നീ പ്രവൃത്തികള്‍ക്ക് അധ്യാപകര്‍ നേതൃത്വം നല്‍കും. പി.റ്റി.എയുടെ സഹകരണവും ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."