അനധികൃത ചൂളകളിലെ ചെങ്കല്ലുകള്‍ കണ്ടുകെട്ടാന്‍ തുടങ്ങി
പാലക്കാട്: ജില്ലയിലെ വിവിധ വില്ലേജുകളിലുള്ള അനധികൃത ചൂളകളിലെ ചെങ്കല്ലുകള്‍ നിര്‍മിതി കേന്ദ്രത്തിലേക്ക് മാറ്റി തുടങ്ങി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അനധികൃത നിര്‍മാതാക്കളും റവന്യു വകുപ്പും തമ്മില്‍ നടന്ന ഹൈകോടതിയിലെ കേസ്സില്‍ അധികൃതക്ക് അനുകൂലമായ വിധി 29ന് വന്നത്. നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനും ഗ്രാമീണ നീരുറവകള്‍ നിലനിര്‍ത്തുന്നതിനും ഉണ്ടാക്കിയ തണ്ണീര്‍ത്തട നീര്‍ത്തട നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതി വിധി പ്രഖ്യാപിച്ചത്.
നിലവില്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങളിലെ ചെങ്കല്ലുകള്‍ മാത്രമല്ലാതെ മറ്റു അനധികൃത നിര്‍മാണ സ്ഥലങ്ങളിലെയും കല്ലുകള്‍ കണ്ടുകെട്ടാന്‍ ഉത്തരവായിട്ടുണ്ട്.
ആദ്യഘട്ടമെന്നനിലയില്‍ പെരുങ്ങോട്ടുകുറുശ്ശിയില്‍ നിന്നും കൊല്ലങ്കോട് വാഴപ്പുഴയില്‍നിന്നും കല്ലുകള്‍ കടത്തിത്തുടങ്ങി. കടുത്ത പ്രതിരോധം വകവയ്ക്കാതെ പലയിടത്തും പൊലിസിന്റെ സഹായത്തോടെയാണ് കല്ലുകള്‍ നിര്‍മ്മിതി കേന്ദ്രത്തിലേക്ക് മാറ്റുന്നത്. ഇത്തരത്തില്‍ സംഭരിക്കുന്ന കല്ലുകള്‍ വിവിധ പദ്ധതികളില്‍ സാധാരണക്കാര്‍ക്ക് വീടുനിര്‍മിക്കാന്‍ ചുരുങ്ങിയ നിരക്കില്‍ നിര്‍മിതി വിതരണം നടത്തുമെന്ന് ജില്ലാ അധികാരികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."