അതിര്‍ത്തികളില്ലാത്ത ലോകത്തേക്ക് ഇബ്രാഹീം യാത്രയായി
വടകര: പാക്കിസ്ഥാന്‍ പൗരത്വത്തിന്റെ പേരില്‍ ഏറെ യാതനകള്‍ അനുഭവിച്ചയാളാണ് കഴിഞ്ഞ ദിവസം അന്തരിച്ച വള്ളിക്കാട് ബാലവാടിയിലെ ചെല്ലിക്കുളത്തില്‍ ഇബ്രാഹീം. അറുപതുകളില്‍ കൊടിയ ദാരിദ്ര്യത്തില്‍നിന്നും വീട്ടുകാരെ സംരക്ഷിക്കാന്‍ ഗള്‍ഫ് മോഹവുമായി നാടുവിട്ട ഇബ്രാഹീം ചെന്നെത്തിയത് പാക്കിസ്ഥാനിലെ കറാച്ചിയിലായിരുന്നു. അവിടെ ഒരു ചായക്കടയില്‍ ജോലിചെയ്യവെ പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചു. ഇത് ലഭിച്ചതോടെയാണ ്ഇബ്രാഹീമിന്റെ ദുരിതങ്ങള്‍ തുടങ്ങിയത്.
പിന്നീട് നാട്ടിലെത്തിയ ഇയാളെ പാക് പൗരനെന്ന നിലയിലാണ് അധികാരികള്‍ കണ്ടത്. സര്‍ക്കാരും പൊലിസും വാഗാ അതിര്‍ത്തി കടത്തി തിരിച്ചയക്കാന്‍ കൊണ്ടുപോയെങ്കിലും പാക്കിസ്ഥാന്‍ ഏറ്റെടുക്കാത്തതിനാല്‍ വീണ്ടും നാട്ടിലെ ദുരിതക്കയത്തിലേക്ക്. ഒടുവില്‍ മാധ്യമങ്ങളുടെയും നിരന്തരമുള്ള നിയമ നടപടികളുടെയും ഫലമായി ഇന്ത്യന്‍ പൗരത്വം അനുവദിച്ചുകിട്ടി.
അവസാനനാളുകളിലും മത്സ്യവില്‍പനയിലൂടെ അധ്വാനിച്ച് ജീവിതം പുലര്‍ത്തിയ ഇബ്രാഹിം ഒരു പുരുഷായുസിന്റെ യാതനകള്‍ക്കൊടുവിലാണ് വിടവാങ്ങിയത്.ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."